Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജല്‍ ജീവന്‍ മിഷന്‍ കേരളത്തില്‍ താളം തെറ്റാന്‍ കാരണം ആസൂത്രണത്തിലെ പിഴവ്: കെ.കെ. വിജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2023, 10:23 pm IST
in Kerala, News

കൊച്ചി: കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് ലഭിച്ചിട്ടും ജല്‍ജീവന്‍ മിഷന്‍ താളം തെറ്റാന്‍ കാരണം ആസൂത്രണത്തിലെ പിഴവാണെന്ന് ബിഎംഎസ് ദേശീയ സമിതിയംഗം കെ.കെ. വിജയകുമാര്‍. അടിയന്തരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് ഇടപെട്ട് പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളവാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

2019ല്‍ ഭാരതത്തിലാകമാനം തുടക്കം കുറിച്ച പദ്ധതി ഏറെ വൈകിയാണ് സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയത്. കേന്ദ്ര ജല്‍ ജീവന്‍ മിഷന്റെ കണക്കുകള്‍ പ്രകാരം പദ്ധതി നടത്തിപ്പില്‍ 26-ാമത് സ്ഥാനത്താണ് കേരളം. അഞ്ചു വര്‍ഷംകൊണ്ട് 50 ലക്ഷം പുതിയ പൈപ്പു കണക്ഷനുകള്‍ നല്കി 70 ലക്ഷം വീടുകളില്‍ കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനകം 35 ലക്ഷം വീടുകളില്‍ പൈപ്പ് കണക്ഷനുകള്‍ എത്തിയെങ്കിലും കുടിവെള്ളസ്രോതസുകള്‍ മെച്ചപ്പെടുത്താതെ പുതിയ കണക്ഷനുകള്‍ നല്കിയതിനാല്‍ കുടിവെള്ളക്ഷാമത്തില്‍ ജനരോഷം ഉയരുകയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് പേര്‍ കണക്ഷന്‍ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. പദ്ധതിനടത്തിപ്പിലേക്കായി നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നതായും ഇതിനുവേണ്ടിമാത്രം കോടിക്കണക്കിന് രൂപ ചെലവഴിച്ചതായും കെ.കെ. വിജയകുമാര്‍ പറഞ്ഞു.

ജല അതോറിറ്റിയെ സര്‍ക്കാര്‍ വകുപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ഡിഎ കുടിശിക അനുവദിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൊടുക്കുക, പമ്പ് ഹൗസുകളിലെ ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക, സ്ഥാനക്കയറ്റം നടപ്പാക്കുക, ലീവ് സറണ്ടര്‍ പണമായി നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സി.നാരായണന്‍ അധ്യക്ഷത വഹിച്ചു.
എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കെജിഒ സംഘ് സംസ്ഥാന സമിതിയംഗം പി.ആര്‍. സുനില്‍കുമാര്‍, പി.കെ. മധുസൂദനന്‍, പി. പ്രദീപ്, വി.ടി. രാജീവ്, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബിഎംഎസ് സംഘടനാ സെക്രട്ടറി കെ. മഹേഷ് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി എം.പി. ചന്ദ്രശേഖരന്‍ (പ്രസിഡന്റ്), വി.ടി.രാജീവ് (വര്‍ക്കിങ് പ്രസിഡന്റ്), സി. നാരായണന്‍, കെ.പി.മധുസൂദനന്‍, ആര്‍.സജി (വൈസ് പ്രസിഡന്റുമാര്‍), പി. പ്രദീപ് (ജനറല്‍ സെക്രട്ടറി), വി.കെ. രജികുമാര്‍, അനില്‍കുമാര്‍ കുനിയില്‍, ടി.ജി.നാനാജി (സെക്രട്ടറിമാര്‍), എന്‍.ഹരിനാരായണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags: keralaJal Jeevan Missionplanning errorKerala Water Authority Employees Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.