മലപ്പുറം: ആറാം ക്ലാസുകരാന് ഇതര സംസ്ഥാന തൊഴിലാളിയുടം ക്രൂര മർദനം. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ – വസന്ത ദമ്പതികളുടെ മകൻ എംഎസ്. അശ്വിനാണ് മർദനമേറ്റത്. അശ്വിൻ ഉരുട്ടിക്കളിച്ച ടയർ ദേഹത്തു കൊണ്ടു എന്നാരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മർദിച്ചത്.
മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. സെപ്ടംബർ 2 നാണ് കുട്ടിക്ക് മർദനമേറ്റത്. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കുട്ടി മഞ്ചേരി ആശുപത്രിയിൽ ചികിത്സ തേടി. ഇപ്പോഴും കുട്ടി ചികിത്സയിലാണ്. സൽമാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി. സംഭവത്തിൽ ഇന്നലെ രാത്രിയാണ് തേഞ്ഞിപ്പാലം പോലീസ് കേസെടുത്തത്.
ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് കുട്ടിയുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: