തിരുവനന്തപുരം: മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കി. ചിഫ് സെക്രട്ടറിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.
1988ലെ അഴിമതി നിരോധന നിയമം അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നതിനാണ് അനുമതി. എം എല്‍ എയുടെ ചിന്നക്കനാലിലുളള റിസോര്‍ട്ടിന് ഹോംസ്റ്റേ ലൈസന്‍സ് അനുവദിച്ചിരുന്നു. എന്നാല്‍ ഹോംസ്റ്റേയെന്ന് പഞ്ചായത്ത് രേഖകളില്‍ രേഖപ്പെടുത്തിയത് ക്ലറിക്കല്‍ പിഴവെന്ന് പഞ്ചായത്ത് വ്യക്തമാക്കി. നികുതി നിരക്കില്‍ ഉള്‍പ്പെടെ മാത്യു കുഴല്നാടന് ഇളവ് ലഭിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെയുളള മാസപ്പടി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മാത്യു കുഴല്നാടന് ഉയര്‍ത്തിയത്. ഇതിനെതിരെ സി പി എം പ്രതികരിച്ചത് മാത്യു കുഴല്‍ നാടന്റെ റിസോര്‍ട്ടും അതിലെ നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു. ഹോം സ്റ്റേ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: