Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ച; തുടക്കമിടുന്നത് വിപ്ലവകരമായ മാറ്റത്തിനെന്ന് നിയമമന്ത്രി, പിന്തുണച്ച് സോണിയാഗാന്ധി

ഏഴ് മണിക്കൂർ സമയമാണ് വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്‌ക്കുള്ള സമയമായി അനുവദിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 11:33 am IST
inIndia

ന്യൂദൽഹി: ഭാരത ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലാകുന്ന വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ച തുടങ്ങി. വനിതകൾക്ക് തുല്യത നൽകുന്ന ബില്ലാണ് നാരീശക്തി വന്ദൻ അധിനീയമെന്ന് നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ പറഞ്ഞു. വിപ്ലവകരമായ മാറ്റത്തിനാണ് സർക്കാർ തുടക്കമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ മുന്നണിയിൽ നിന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ചർച്ചയ്‌ക്ക് നേതൃത്വം നൽകി സംസാരിച്ചു. ബില്ലിനെ പൂർണമായും പിന്തുണയ്‌ക്കുന്നുവെന്ന് സോണിയ അറിയിച്ചു. വനിതാ ശാക്തീകരണത്തിൽ മുൻ പ്രധാനമന്ത്രിയുടെ പേരുകൾ അവർ എടുത്തു പറഞ്ഞു. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിതാ ബില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബില്ലിനൊപ്പം ജാതി സെന്‍സസ് കൂടി നടപ്പിലാക്കണമെന്നും ദുര്‍ബലവിഭാഗങ്ങളെ സ്ത്രീകളുടെ രാഷ്‌ട്രീയ ഉന്നമനവും പരിഗണിക്കണമെന്നും ബില്‍ ചര്‍ച്ചയ്‌ക്കിടെ സോണിയ ആവശ്യപ്പെട്ടു. എത്രയും വേഗം വനിതാ സംവരണ ബില്‍ പാസാക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കിയതിന് സമാനമായി ഒബിസി വിഭാഗങ്ങള്‍ക്ക് വനിതാ സീറ്റുകളില്‍ പ്രത്യേക സംവരണം നല്‍കണം.

ഏറെ വര്‍ഷങ്ങളായി ഭാരതത്തിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ് ഈ മുന്നേറ്റം. കാലാകാലങ്ങളായി രാജ്യത്തെ പുരുഷന്മാരോടൊപ്പം സ്ത്രീകളും അക്ഷീണമായി പ്രയ്തനിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് സരോജിനി നായിഡു, അരുണ അസഫലി, വിജയലക്ഷ്മി പണ്ഡിറ്റ്, സുചേത കൃപലാനി എന്നിവര്‍ മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന ആസാദ് എന്നിവരോടൊപ്പം രാജ്യത്തിനായി പോരാടിയെന്നും സോണിയ പറഞ്ഞു.

ചർച്ചയ്‌ക്ക് കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമനും സ്മൃതി ഇറാനിയും നേതൃത്വം നൽകും. ഏഴ് മണിക്കൂർ സമയമാണ് വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്‌ക്കുള്ള സമയമായി അനുവദിച്ചിരിക്കുന്നത്.   ബില്‍ 128-ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍.

ബില്‍ അവതരണത്തിനു മുമ്പ് സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വനിതാ ശാക്തീകരണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് വ്യക്തമാക്കിയിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് വനിതാ സംവരണ ബില്‍ പല തവണ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ ഭൂരിപക്ഷമില്ലായിരുന്നു, ഇതുമൂലം ഈ സ്വപ്‌നം അപൂര്‍ണമായി തുടര്‍ന്നു. ഇന്ന്, ഇതു മുന്നോട്ടു കൊണ്ടുപോകാന്‍ ദൈവം തനിക്ക് അവസരം നല്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നാരീശക്തിയെ അഭിനന്ദിച്ച മോദി, ബില്‍ ഒരേസ്വരത്തില്‍ പാസാക്കാന്‍ എംപിമാരോട് അഭ്യര്‍ഥിച്ചു. നേരത്തേ രാജ്യസഭയില്‍ ബില്‍ പാസാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ വാദം. എന്നാല്‍, ആ ബില്‍ അസാധുവായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്കി.

ബില്‍ നിയമമായാല്‍ ലോക്‌സഭയില്‍ വനിതാ പ്രാതിനിധ്യം 181 ആകും. നിലവില്‍ 78 പേരാണുള്ളത്. ഭാവിയില്‍ ലോക്‌സഭയിലേക്കു കേരളത്തില്‍ നിന്നുള്ള 20 എംപിമാരില്‍ ആറു പേര്‍ വനിതകളാകും. കേരള നിയമസഭയില്‍ 46 വനിതാ എംഎല്‍എമാരുണ്ടാകും. ഇപ്പോള്‍ 11 വനിതാ എംഎല്‍എമാരുണ്ട്. പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയത്തിനു ശേഷമാകും വനിതാ സംവരണം നടപ്പാക്കുക.

രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്ത്, 2010 മാര്‍ച്ച് ഒന്‍പതിന് വനിതാസംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയും ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനാല്‍ ബില്‍ ലോക്‌സഭയിലെത്തിയില്ല. ഇതാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

Tags: Parliamentloksabhawomen billSoniya Gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

News

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.