ഹാങ്ചൗ: പത്തൊന്‍പതാമത് ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം
23നാണെങ്കിലും ചില മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പുരുഷ ഫുട്ബോള്‍, വോളിബോള്‍, വനിതാ ക്രിക്കറ്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുന്നത്.
ഫുട്ബോളിലും വോളിബോളിലും ഭാരതം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.
ഫുട്ബോളില്‍ ആതിഥേയരായ ചൈനയാണ് ഇന്ന് ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ ഭാരതത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് കിക്കോഫ്.
സുനില്‍ ഛേത്രിയുടെ നായകത്വത്തിലാണ് ഭാരതം ഇറങ്ങുന്നത്. സുനി
ല്‍ ഛേത്രിക്ക് പുറമെ പ്രതിരോധത്തിലെ കരുത്തന് സന്ദേശ് ജിങ്കന്, ചിങ്ലെന്‍സന സിങ് എന്നിവരാണ് 23 വയസ്സിന് മുകളിലുള്ളവര്‍. മലയാളി താരം കെ.പി. രാഹുലും ടീമിലുണ്ട്. മഛത്രിക്കും രാഹുലിനും പുറമെ സ്ട്രൈക്കര്‍മാരായി റഹിം അലി, അനികേത് ജാദവ്, ഗുര്‍കിരത് സിങ്, മധ്യനിരയില്‍ ബ്രെയ്സ് മിറാന്‍ഡ, വിന്‍സി ബരേറ്റോ, അമര്‍ജിത് സിങ് കിയാം, പ്രതിരോധത്തില്‍ സന്ദേശ് ജിങ്കന്, ചിങ്ലെന്‍സന സിങ് എന്നിവര്‍ക്ക് പുറമെ സുമിത് രതി, ദീപക് ടാന്‍ഗ്രി, നരേന്ദ്രര്‍ ഗലോട്ട്, ഗോള്‍ കീപ്പര്‍മാരായി ധീരജ് സിങ്, ഗുര്‍മീത് സിങ്, വിശാല്‍ യാദവ് എന്നീ പ്രമുഖരുമുണ്ട്. ഇന്ന് ആദ്യ മത്സരത്തില്‍ ചൈനക്കെതിരെ ജയം
ലക്ഷ്യമിട്ടാണ് ഛേത്രിയുടെ ടീം ഭാരതം ഇറങ്ങുക.
മറ്റ് മത്സരങ്ങളില്‍ മ്യാന്മര് ബംഗ്ലാദേശുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മത്സരങ്ങളില്‍ വിയറ്റ്നാം മംഗോളിയയെയും സൗദി അറേബ്യ ഇറാനെയും നേരിടും. ഗ്രൂപ്പ് ഇയില്‍ ബഹ്്റിന്‍ തായ്ലന്‍ഡുമായും ദക്ഷിണ കൊറിയ കുവൈറ്റുമായും ഗ്രൂപ്പ് എഫില്‍ വടക്കന്‍ കൊറിയ ചൈനീസ് തായ്പേയുമായും ഇന്തോനേഷ്യ കിര്‍ഗിസ്ഥാനുമായും ഏറ്റുമുട്ടും.
പുരുഷ വോളിബോളില്‍ പൂള് സിയില്‍ കംബോഡിയയാണ് ഭാരതത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം. പൂള് എയില്‍ കിര്‍ഗിസ്ഥാന്‍ കസാക്ക്സ്ഥാനുമായും പൂള് ബിയില്‍ നേപ്പാള്‍ ബഹറിനുമായും പുള്‍ ഡിയില്‍ പാകിസ്ഥാന് മംഗോളിയയുമായും പൂള് ഇയില്‍ തായ്ലന്ഡ് ഹോങ്കോങ്ങുമായും എഫില്‍ ജപ്പാന് അഫ്ഗാനിസ്ഥാനുമായും ഇന്തോനേഷ്യ ഫിലിപ്പീന്‍സുമായും ആദ്യ മത്സരങ്ങളില്‍ ഏറ്റുമുട്ടും.
വനിതാ ക്രിക്കറ്റില്‍ പ്രാഥമിക റൗണ്ട് മത്സരമാണ് ഇന്ന്. ആദ്യ കളിയില്‍ ഇന്തോനേഷ്യ മംഗോളിയയുമായും ഹോങ്കോങ് മലേഷ്യയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: