തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാത്തിയ്യതി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് പരീക്ഷ നടക്കുക. ഇതിന്റെ ഭാഗമായി എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെയും നടക്കും.
ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സ്കൂള്‍ കലാകായികശാസ്ത്രമേളകളുടെ തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ വെച്ച് നടക്കും.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെ തിരുവനന്തപുരത്തു വച്ചാണ് ശാസ്ത്രമേള നടക്കുക. കലോത്സവം ജനുവരി നാല് മുതല്‍ എട്ടു വരെ കൊല്ലത്തും സംഘടിപ്പിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: