ആലപ്പുഴ: കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയില്‍ പങ്കുവെച്ച് മുജാഹിദുകള്‍ മുസ്ലിങ്ങളല്ലെന്ന നിരുത്തരവാദപരവും, മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് പിന്‍വലിക്കണമെന്ന് ഐഎസ്എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് ആവശ്യപ്പെട്ടു.
മതം മറയാക്കിയുള്ള ആത്മീയ ചൂഷണങ്ങളെ തുറന്നെതിര്ക്കുന്നതിനാലാണ് മുജാഹിദുകളെ ക്രൂശിക്കുന്നതെന്നും അതിനെതിരെ ഇനിയും ശക്തമായ പ്രചാരണം തുടരുമെന്നും ഐഎസ്എം വ്യക്തമാക്കി. കെഎന്‍എം സംസ്ഥാന ട്രഷറര്‍ ഡോ. നൂര്‍ മുഹമ്മദ് നൂര്‍ഷ ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: