തിരുവനന്തപുരം: നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് ചികിത്സ തേടിയ 72 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നിപ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. നേരത്തേ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ഫലവും നെഗറ്റീവ് ആയിരുന്നു. ഇതോടെ തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു.
നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയുംകാട്ടാക്കട സ്വദേശിയായ 72കാരിയെയുമായിരുന്നു. വയോധികയുടെ മകളും പേരക്കുട്ടിയും മുംബൈയില്‍ നിന്ന് കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തെത്തിയത്. മൂന്നു പേര്‍ക്കും പനിയും ജലദോഷവും പിടിപെട്ടു.
കോഴിക്കോട് ചികിത്സയിലുള്ള ഒമ്പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.മറ്റുള്ള മൂന്ന് പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
അതേസമയം 42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതില്‍ ഹൈറിസ്‌ക് കാറ്റഗറിയിലുള്‍പ്പെട്ട രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും ഉണ്ടായിരുന്നു.ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: