തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് ആര് ബാലകൃഷ്ണപിളളയെ മകള്‍ ഉഷയും മരുമകന് കെ മോഹന്‍ദാസ് വളരെയേറെ ദ്രോഹിച്ചിരുന്നതായി സഹചാരിയായിരുന്ന മനോജിന്റെ വെളിപ്പെടുത്തല്‍. പണത്തിനു വേണ്ടി വഴക്കുണ്ടാക്കാന്‍ മാത്രമാണ് ബാലകൃഷ്ണപിളളയെ കാണാന്‍ ഉഷ വന്നിട്ടുള്ളതന്നും വഴക്കുണ്ടാക്കി ഇഷ്ടംപോലെ പണം വാങ്ങിക്കൊണ്ടു പോയിട്ടുണ്ടെന്നും മനോജ് പറയുന്നു.ആശുപത്രിയില്‍ കിടന്നപ്പോള്‍ ആഹാരം കൊടുക്കാനോ നോക്കാനോ നിങ്ങള്‍ തയ്യാറായിട്ടില്ല. സ്വത്തിനു വേണ്ടിയുള്ള ഭീഷണിയും ചീത്തവിളിയും കത്ത്
ഉഷ എഴുതിയിരുന്നു. കത്തുവായിച്ച് ഹൃദയം പൊട്ടിയാണ് അമ്മ മരിച്ചത്. ആ കത്ത് കൈയ്യിലുണ്ട്. സംശയമുണ്ടെങ്കില്‍ അത് പരസ്യമായി ഇട്ടുതരാം. മനോജ് ഫേസ് ബു്ക്കില്‍ എഴുതി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട ഉഷച്ചേച്ചിക്ക്,
ബാലകൃഷ്ണപിള്ളസാറിന്റെ മരണത്തിനു ശേഷം ഉഷച്ചേച്ചി മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി ഉന്നയിക്കുന്ന ആക്ഷേപങ്ങളൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. ഒത്തിരി സങ്കടവും എതിര്‍പ്പും തോന്നിയിട്ടുണ്ടെങ്കിലും ഇതുവരെ മിണ്ടാതിരുന്നു. പക്ഷെ ഏറ്റവും അവസാനം ഇടമലയാര്‍ വരെ പറഞ്ഞ് മരിച്ചുപോയ സാറിനെ ആക്ഷേപിക്കുന്നത് കണ്ടിട്ട് സഹികെട്ട് ഞാനും ചിലത് തുറന്നു പറയുകയാണ്.
20 വര്‍ഷത്തിലധികമായി ബാലകൃഷ്ണപിള്ളസാറിന്റെ സഹായിയായി ആ കുടുംബത്തില്‍ കഴിയുന്ന ആളാണ് ഞാന്‍. മുഴുവന്‍ സമയവും സാറിന്റെ കൂടെ ഉണ്ടായിരുന്ന എനിക്ക് ഉഷചേച്ചിയും മോഹന്‍ദാസ് സാറും എന്റെ സാറിനോട് ചെയ്തിട്ടുള്ള ദ്രോഹങ്ങളെല്ലാം നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. നിങ്ങളെ കാണുന്നതു പോലും സാറിന് പേടിയായിരുന്നു. എപ്പോള്‍ വന്നാലും സ്വത്തുവേണം പണം വേണം എന്നു പറഞ്ഞ് സാറിനെ ഭീഷണിപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു നേരം പോലും സാറിന് ആഹാരം കൊടുക്കാനോ വയ്യാതെ കിടക്കുമ്പോള്‍ നോക്കാനോ നിങ്ങള്‍ തയ്യാറായിട്ടില്ല. പണത്തിനു വേണ്ടി വഴക്കുണ്ടാക്കാന്‍ മാത്രമാണ് ഉഷച്ചേച്ചി വന്നിട്ടുള്ളത്. വഴക്കുണ്ടാക്കി ഇഷ്ടംപോലെ പണം നിങ്ങള്‍ വാങ്ങിക്കൊണ്ടു പോയിട്ടുണ്ട്. എന്റെ സാര്‍ അങ്ങേയറ്റം വയ്യാതെ എന്‍ഡോസ്കോപിയും കൊറോണോ സ്കോപിയും കഴിഞ്ഞ് കിംസ് ആശുപത്രിയില്‍ കിടന്നിട്ട് ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം മോഹന്‍ദാസ് സാറും ചേച്ചിയും കൂടി ആശുപത്രിയില്‍ വന്ന് കൊടൈക്കനാലിലെ വസ്തു എഴുതിത്തരണമെന്നു പറഞ്ഞ് ഭയങ്കര വഴക്കുണ്ടാക്കിയതിന് ഞാന്‍ ദൃക്സാക്ഷിയാണ്. ഒരുദിവസം പോലും സാറിനെ നോക്കാന്‍ നിങ്ങള്‍ ആശുപത്രിയില്‍ നിന്നിട്ടില്ല. സാറിന് ഹൃദയവാല്‍വില്‍ ബ്ലോക്ക് ഉണ്ടെന്ന് കണ്ടപ്പോള്‍ ആഞ്ജിയോപ്ലാസ്റ്റി ചെയ്യണമെന്ന് ഡോ. വിജയരാഘവന്സാര് പറഞ്ഞു. അന്നേരം അത് വേണ്ടാ എന്നുപറഞ്ഞ് നിങ്ങള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയപ്പോള്‍ ഗണേഷ് കുമാര്‍ സാറാണ് സമ്മതം ഒപ്പിട്ടു കൊടുത്ത് സാറിന്റെ ജീവന് രക്ഷിച്ചത്. ഇത് ഒരു ഉദാഹരണം മാത്രമാണ് .
ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. എല്ലാം ഇപ്പോള്‍ പറയുന്നില്ല. ആവശ്യം വന്നാല്‍ പിന്നാലെ പറയാം. ഒന്നും കിട്ടിയില്ല ഒന്നും കിട്ടിയില്ല എന്ന പരാതി മാത്രമാണല്ലൊ ചേച്ചിക്കും മോഹന്‍ദാസ് സാറിനും എപ്പോഴും പറയാനുള്ളത്. ഒരു കഅട ഓഫീസര്‍ക്ക് ജീവിതകാലം മുഴുവനും കൊണ്ട് സമ്പാദിക്കാന്‍ കഴിയുന്ന സ്വത്താണോ ചേച്ചീ നിങ്ങള്‍ക്കുള്ളത്.? ഇതൊക്കെ അപ്പോള്‍ എവിടുന്ന് കിട്ടിയെന്നെങ്കിലും പറയണം. അമ്മ മരിക്കുന്നതിന് മുമ്പ് ബാലകൃഷ്ണപിള്ള സാറിനും അമ്മക്കും ചേച്ചി ഓരോ കത്തെഴുതിയത് മറന്നു കാണത്തില്ലല്ലൊ. സ്വത്തിനു വേണ്ടിയുള്ള ഭീഷണിയും ചീത്തവിളിയും ആയിരുന്നു അതില്‍ നിറയെ. കത്തുവായിച്ച് നെഞ്ചുവേദന വന്ന അമ്മ ആ വിഷമം കാരണം പിന്നെ അധികകാലം ജീവിച്ചില്ല. ഹൃദയം പൊട്ടിയാണ് ആ അമ്മ മരിച്ചത്. ആ കത്ത് എന്റെ കൈയ്യിലുണ്ട്. സംശയമുണ്ടെങ്കില്‍ അത് ഞാന്‍ പരസ്യമായി ഇട്ടുതരാം.
ഗണേഷ് കുമാര്‍ സാറിന്റെ പേരു പറഞ്ഞ് എന്റെ ജീവനായ ബാലകൃഷ്ണപിള്ളസാറിനെ മരിച്ചതിനു ശേഷവും അപമാനിക്കുന്ന പരിപാടി നിങ്ങള്‍ തുടര്‍ന്നാല്‍ ഇനിയും കൂടുതല്‍ സത്യങ്ങള്‍ ഞാന്‍ തുറന്നു പറയും. നിങ്ങള്‍ ഗണേഷ് സാറിനെ എന്തു വേണമെങ്കിലും പറഞ്ഞോളൂ. അദ്ദേഹമേ ഉണ്ടായിരുന്നുള്ളു അവസാനകാലത്ത് സാറിനെ നോക്കാന്‍. ഗണേഷ് സാറിനെ പറഞ്ഞാല്‍ അദ്ദേഹമോ സാറിന്റെ പാര്‍ട്ടിക്കാരോ അത് നോക്കിക്കോളും. പക്ഷേ മരിച്ച് മുകളില്‍ നില്ക്കുന്ന എന്റെ സാറിനെയും അമ്മയേയും ആക്ഷേപിക്കുന്ന പരിപാടി നിങ്ങള്‍ നിര്‍ത്തണം . ഇത് എന്റെ അപേക്ഷയാണ്. നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ ജനങ്ങളുടെ മുന്നില്‍ ബാക്കിയുള്ള കാര്യങ്ങള്‍ കൂടി പറയേണ്ടിവരും. ഒരു കാര്യം കൂടി പറയാതിരിക്കാന്‍ പറ്റത്തില്ല.
ബാലകൃഷ്ണപിള്ളസാര്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെ ഏറ്റവും കൂടുതല്‍ വേട്ടയാടിയ പത്രമാണ് മലയാള മനോരമ. ആ മനോരമയെ കൂട്ടു പിടിച്ചുകൊണ്ട് മരിച്ചതിനു ശേഷവും ബാലകൃഷ്ണപിള്ളസാറിനെ അപമാനിക്കാന്‍ ചേച്ചി നടത്തുന്ന പ്രവര്‍ത്തികള്‍ സാറിന്റെ ആത്മാവു പോലും പൊറുക്കത്തില്ല . സ്വന്തം മനസാക്ഷിയോട് ഉഷച്ചേച്ചി ഒന്നു ചോദിച്ചു നോക്കണം. എന്തിനാണ് ഇത്രയും അത്യാഗ്രഹം കാണിക്കുന്നതെന്ന്. കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല. വേണ്ടിവന്നാല്‍ ഞാന്‍ നേരിട്ട് കണ്ട ഓരോ സംഭവങ്ങളായിട്ട് പറയാം. എന്റെ ബാലകൃഷ്ണപിള്ളസാറിന്റെ ആത്മാവിനെ വേട്ടയാടുന്നത് ചേച്ചിയും മോഹന്‍ദാസ് സാറും നിര്‍ത്തണം എന്നുമാത്രം താഴ്മയായി അപേക്ഷിച്ചുകൊണ്ട് ഇപ്പോള്‍ നിര്‍ത്തുന്നു.
എന്ന്,
ചേച്ചിയുടെ അച്ഛനെ ജീവനെപ്പോലെ സ്നേഹിച്ച മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: