Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

51 ചന്ദ്രന്മാര്‍ ഒന്നിച്ചുദിച്ചു; നിറനിലാവില്‍ കലാലയം

ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ 51 പൂര്‍വ വിദ്യാര്‍ഥികളുടെ വിസ്മയ സംഗമം കോതമംഗലം മാര്‍ അത്തനേഷ്യസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 11:33 pm IST
in Kerala, News

കൊച്ചി: ഇന്ത്യയെ ലോകത്തിന്റെ അസൂയാപാത്രമാക്കിയ ചന്ദ്രയാന്‍ ദൗത്യത്തിന്റെ അമരത്ത് നിന്ന 55 പേര്‍ ഒരേ കോളജില്‍ പഠിച്ചവര്‍! അതില്‍ 51 പേര്‍ അതേ കലാലയ മുറ്റത്ത് ആ വിജയം ആഘോഷിക്കാനായി ഒത്തുചേര്‍ന്നാലോ? വിരളമായി മാത്രം സംഭവിക്കാവുന്ന ഈ വിസ്മയമത്തിനാണ്  കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനിയറിങ് കോളജ് സാക്ഷ്യം വഹിച്ചത്.

കനത്തമഴയില്‍ കുതിര്‍ന്നു നിന്ന കോളജ് മുറ്റത്തേക്കു പ്രത്യേക ബസില്‍ വന്നിറങ്ങിയ പൂര്‍വവിദ്യാര്‍ഥികളായ ബഹിരാകാശ വിദഗ്ധരെ കോളജ് മാനേജ്‌മെന്റും വിദ്യാര്‍ഥികളും ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. പൊന്നാടയും ഉപഹാരം നല്‍കി ആദരിച്ചു. തങ്ങളുടെ സീനിയേഴ്‌സായ ഇത്രയേറെ പ്രതിഭകളെ ഒന്നിച്ചുകണ്ട നിര്‍വൃതിയില്‍ വിദ്യാര്‍ഥികള്‍ ഒരുവേള സ്വയംമറന്ന് ഹര്‍ഷാരവം മുഴക്കി. മനുഷ്യമികവിന്റെ ആഘോഷമാണ് ഇവിടെ നടക്കുന്നതെന്നു കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

‘വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ അടക്കം ചന്ദ്രയാന്‍ ദൗത്യത്തിലെ 55 പേര്‍ ഈ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണെന്നറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഉണ്ടായത്. അവരുടെ മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു.’ ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അഭിനന്ദനങ്ങളാല്‍ ഞങ്ങളെ ചന്ദ്രനിലെത്തിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഈ സംഘത്തിന്റെ പേരില്‍ നന്ദി പറയുന്നതായി വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആമസോണ്‍ കാടുകള്‍ പോലെ ആര്‍ക്കും വളരാവുന്ന അന്തരീക്ഷമാണ് ഐഎസ്ആര്‍ഒയില്‍ ഉള്ളത്. ഏത് വ്യക്തിയുടേയും ജീവിത വിജയത്തിന് മുന്നില്‍ മാര്‍ഗദര്‍ശിയായ ചില ഗുരുക്കന്‍മാര്‍ ഉണ്ടാകും. ഞങ്ങളെ പഠിപ്പിച്ച ഗുരുനാഥന്‍മാരോടും മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജിനോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കോളജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ മാത്യൂസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. വിഎസ്എസ്‌സി ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ആനി ഫിലിപ്പ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജെ. ഐസക്, ഡോ. സി.എന്‍. പൗലോസ്, പ്രിന്‍സിപ്പള്‍ ഡോ. ബോസ് മാത്യു ജോസ്, കോളജ് അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി ഡോ. ജിസ് പോള്‍ എന്നിവര്‍ സംസാരിച്ചു.

Tags: Chandrayaan missionAlumni Meet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രയാന്‍ 3ന്റെ വിജയം റിപ്പബ്ലിക് ദിന ടാബ്‌ലോയാക്കി ഐഎസ്ആര്‍ഒ; ബ്രഹ്മോസ് മിസൈലും, രാമനെയും ഉയര്‍ത്തിക്കാട്ടി ഉത്തര്‍പ്രദേശ്

India

ഒമ്പതുവര്‍ഷത്തില്‍ 146ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍, 389ഉപഗ്രഹ വിക്ഷേപണം, 157മില്യണ്‍ ഡോളര്‍ നിക്ഷേപം; മോദിസര്‍ക്കാരിനു കീഴില്‍ കുതിച്ച് ബഹിരാകാശ മേഖല

പുതിയ വാര്‍ത്തകള്‍

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.