ബെംഗളൂരു: ബെംഗളൂരു കേരള സമാജം വൈറ്റ്ഫീല്‍ഡ് സോണ്‍ ഓണാഘോഷം ഓണനിലാവ് 2023 സെപ്തംബര്‍ 17ന് വൈറ്റ് ഫീല്‍ഡ് ചന്നസാന്ദ്രയിലെ ശ്രീ സായി പാലസില്‍ നടക്കും. കര്‍ണാടക നഗരവികസനമന്ത്രി ബൈരതി സുരേഷ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ ഡി. ഷാജി അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം സലിം കുമാര്‍ മുഖ്യാതിഥിയാകും. ബെംഗളൂരു സെന്‍ട്രല്‍ എം.പി. പി.സി. മോഹന്‍, വടകര എം.പി കെ. മുരളീധരന്‍, മഹാദേവപുര എം.എല്‍.എ മഞ്ജുള ലിംബാവലി, ഹൊസ്‌കോട്ട് എം.എല്‍.എ ശരത് ബച്ചെ ഗൗഡ, വടകര എം.എല്‍.എ. കെ.കെ. രമ, കേരള സമാജം പ്രസിഡന്റ്് സി.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്ര ശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, ഓണ സദ്യ എന്നിവയും ഉണ്ടാകുന്നതാണ്. പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ നടക്കുമെന്ന് സോണ്‍ കണ്‍വീനര്‍ അനില്‍കുമാര്‍ ഒ.കെ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9739709558, 9243185125
കൈരളീ കലാസമിതി ഓണാഘോഷം
ബെംഗളൂരു: കൈരളീ കലാസമിതിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 17ന്മാസം കൈരളീ കലാസമിതി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 8 മണി മുതല്‍ 9.30 വരെ പൂക്കള മത്സരം, 10 മണി മുതല്‍ കൈരളീ മഹിളാവേദി, യുവജനവേദി, കൈരളീ നിലയം വിദ്യാര്‍ഥികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
രാവിലെ 11.30നു നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരവും, ജനപ്രതിനിധിയുമായ മുകേഷ്, പ്രശസ്ത എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍, കെ.ആര്‍.പുരം മുന്‍ എംഎല്‍എ നന്ദീഷ് റെഡ്ഡി, എന്നിവര്‍ അതിഥികള്‍ ആയിരിക്കും. വൈകിട്ട് 3.30 മുതല്‍ കാസര്‍കോട് നിലമംഗലം റോസ് റോക്കേഴ്‌സ് അവതരിപ്പിക്കുന്ന 25ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഫ്യൂഷന്‍ ശിങ്കാരിമേളം, കലാനിധി നൃത്യമന്ദിരം സ്‌നേഹാദേവാനന്ദന്‍ ആന്‍ഡ് ട്രൂപ്പിന്റെ നൃത്തപരിപാടികള്‍, പ്രശസ്ത സിനിമാ പിന്നണി ഗായകരായ ഉണ്ണി മേനോന്‍, ദുര്‍ഗ്ഗാ വിശ്വനാഥ് എന്നിവര്‍ നയിക്കുന്ന മെഗാ ഗാനമേള എന്നിവയും ഉണ്ടാകും.
മലയാളി ഫാമിലി അസോസിയേഷന്‍ ഓണാഘോഷം
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 17ന് ഇന്ദിരാനഗറിലുള്ള ഇസിഎ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്ത് മുതല്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളുണ്ടാകും. ഇവയ്‌ക്ക് പുറമേ മോഹിനിയാട്ടം, ഭരതനാട്യം, നവരസ സ്‌കൂള്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, മഹാബലി വരവേല്‍പ്, മഹിളാവിഭാഗം അവതരിപ്പിക്കുന്ന തിരുവാതിരക്കളി എന്നിവയും ഉണ്ടാകും.
തുടര്‍ന്ന് 12 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ എച്ച്എഎല്‍ ഹെലികോപ്റ്റര്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ ജയകൃഷ്ണന്‍, ശാന്തിനഗര്‍ എംഎല്‍എ എന്‍.എ. ഹാരിസ്, മുന്‍ മേയര്‍ ഗൗതം കുമാര്‍, മുന്‍ കോര്‍പറേറ്റര്‍ സി.ആര്‍. ലക്ഷ്മി നാരായണന്‍ എന്നിവര്‍ അതിഥികളായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്ക് ശേഷം ഫ്‌ളവേഴ്‌സ് കോമഡി താരങ്ങള്‍ അവതരിപ്പിക്കുന്ന കോഴിക്കോട് സ്റ്റാര്‍ ബിറ്റ്‌സിന്റെ മെഗാ കോമഡിയും, ഗാനമേള, നാടന്‍ പാട്ടുകള്‍ എന്നിവയും ഉണ്ടാകും. ഉന്നത മാര്‍ക്ക് നേടിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനില്‍കുമാര്‍ ടി.എ. അറിയിച്ചു. ഓണസദ്യാക്കൂപ്പണ്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9972330461, 9880790503.
ഓണോത്സവം 2023 നാളെ
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് യെലഹങ്ക ഭാഗും കെമ്പാപുര മലയാളി അസോസിയേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷം നാളെ രാവിലെ ഒമ്പതര മണി മുതല്‍ ഭുവനേശ്വരി നഗറിലുള്ള ജെയിംസ് പാര്‍ട്ടി ഹാളില്‍ വെച്ച് നടക്കും. സ്വാമി സുവേതാനന്ദ (സംബോധ് ഫൗണ്ടേഷന്‍, ബെംഗളൂരു), രേണുക ഹെഗ്‌ഡെ (കന്നട സാഹിത്യ പരിഷത്ത് പ്രസിഡന്റ്, ബൈതരായണപുര വിധാനസഭ ക്ഷേത്രം) എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികള്‍ ആയിരിക്കും. വിവിധ കലാപരിപാടികള്‍, ഓണസദ്യ, പൊതുപരിപാടി എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 96201 60004,7204004008.
പ്രതികരിക്കാൻ ഇവിടെ എഴുതുക: