ന്യൂദല്‍ഹി: സ്വച്ഛത ഹി സേവ 2023 (എസ്എച്ച്എസ് 2023) ഇന്ന് ന്യൂദല്‍ഹിയില്‍ തുടക്കം കുറിച്ചു. ജല്‍ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഭവനനഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രി ഗിരിരാജ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ പരിപാടിയില്‍ ഭാഗമായി.
സ്വച്ഛ് ഭാരത് ദിവസിന്റെ മുന്നോടിയായി, സ്വച്ഛ് ഭാരത് മിഷന് അര്‍ബനും ഗ്രാമീണും സംയുക്തമായി 2023 സെപ്തംബര്‍ 15 നും ഒക്ടോബര്‍ 2 നും ഇടയില്‍ രണ്ടാഴ്ചത്തെ വാര്‍ഷിക സ്വച്ഛത ഹി സേവ (എസ്എച്ച്എസ്) സംഘടിപ്പിക്കുന്നു. രണ്ടാഴ്ചകൊണ്ട് ഇന്ത്യന്‍ സ്വച്ഛത ലീഗ് 2.0, സഫായിമിത്ര സുരക്ഷാ ശിബിര്‍, ബഹുജന ശുചീകരണയജ്ഞം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് പൗരന്മാരുടെ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ‘മാലിന്യ രഹിത ഇന്ത്യ’ എന്നതാണ് സ്വച്ഛത ഹി സേവ 2023 ന്റെ പ്രമേയം.
ചടങ്ങില്‍ എസ് എച്ച് എസ് 2023നെക്കുറിച്ചുള്ള ഒരു വീഡിയോ പ്രകാശനം ചെയ്തു. എസ് എച്ച് എസ് 2023ന്റെ ലോഗോ, വെബ്സൈറ്റ്, പോര്‍ട്ടല്‍ എന്നിവയുടെ പ്രകാശനത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. ‘ഇന്ത്യന്‍ സ്വച്ഛത ലീഗ് (ഐഎസ്എല്‍) 2.0’, ‘സഫായിമിത്ര സുരക്ഷാ ശിബിര്‍’ എന്നിവയുടെ ലോഗോകളും ‘സിറ്റിസണ്‍സ് പോര്‍ട്ടലും’ ഈ അവസരത്തില്‍ പുറത്തിറക്കി.
എസ് ബി എം, എസ് എഛ് എസ് 2023, എന്നിവയെ കുറിച്ചു സംസാരിച്ച ഹര്‍ദീപ് സിംഗ് പുരി, സ്വച്ഛ് ഭാരത് മിഷന്റെ ഒമ്പതാം വാര്‍ഷികവും ‘സ്വച്ഛത ഹി സേവ’ 2023 ന്റെ സമാരംഭവും ആഘോഷത്തിന്റെ നിമിഷമാണെന്ന് പറഞ്ഞു. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളും (100%) ഇപ്പോള്‍ വെളിയിട വിസര്‍ജ്ജന രഹിതമാണ് (ഒഡിഎഫ്) എന്ന് അദ്ദേഹം പറഞ്ഞു.
73.62 ലക്ഷം ശുചിമുറികള്‍ (67.1 ലക്ഷം വ്യക്തിഗത ഗാര്‍ഹിക ശുചിമുറികള്‍, 6.52 ലക്ഷം കമ്മ്യൂണിറ്റി, പൊതു ശുചിമുറികള്‍) നിര്‍മ്മിച്ചതിലൂടെ ദശലക്ഷക്കണക്കിന് നഗര ദരിദ്രര്‍ക്ക് ഞങ്ങള്‍ അന്തസ്സും ആരോഗ്യവും പ്രദാനം ചെയ്തെന്ന് എസ്ബിഎം കൊണ്ടുവന്ന പരിവര്‍ത്തനത്തെക്കുറിച്ച് ശ്രീ പുരി പറഞ്ഞു. രാജ്യത്തെ 95% വാര്‍ഡുകളിലും 100%വും വീടുതോറുമുള്ള മാലിന്യ ശേഖരണമുണ്ട്. 88 ശതമാനത്തിലധികം വാര്‍ഡുകളിലും ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുന്ന സംവിധാനമുണ്ട്.
എസ്ബിഎമ്മിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട്, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ 12 കോടി ശുചിമുറികള്‍ നിര്‍മ്മിച്ചതായി ഭവന, നഗര മന്ത്രി പറഞ്ഞു. ദൗത്യത്തിന്റെ തുടക്കത്തില്‍ നിലവിലില്ലാതിരുന്ന നമ്മുടെ ഖരമാലിന്യ സംസ്കരണം, ഇപ്പോള്‍ 76% ആണ്. ഉടന്‍ തന്നെ 100% കൈവരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വച്ഛ് ഭാരത് മിഷന് അര്‍ബന്‍ 2.0 (ടആങഡ 2.0) വഴി മിഷന്റെ നഗര ഘടകം ഇപ്പോള്‍ 2026 വരെ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നമ്മുടെ എല്ലാ നഗരങ്ങളെയും ‘മാലിന്യ വിമുക്ത’ മാക്കാനും പഴയ മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാനും ഇത് ലക്ഷ്യമിടുന്നു. 2023 ഒക്ടോബര്‍ 2ന് നടക്കുന്ന സ്വച്ഛ് ഭാരത് ദിവസിന്റെ മുന്നോടിയായി ഭവന, നഗരകാര്യ മന്ത്രാലയവും ജല്‍ശക്തി മന്ത്രാലയത്തിലെ കുടിവെള്ളശുചിത്വ വകുപ്പും മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് 2023 സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെ രണ്ടാഴ്ചത്തെ ‘സ്വച്ഛതാ ഹി സേവ’ സംഘടിപ്പിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്റെ ഒമ്പത് വര്‍ഷം ആഘോഷിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: