ന്യൂദല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തിനി?ടെ ശമ്പളപ്പട്ടികയില്‍ അധികമായി 5.2 കോടി പേര്‍ ഉള്‍പ്പെട്ടതായി എസ്ബിഐയുടെ പഠനം വെളിപ്പെടുത്തുന്നു. പുതുതായി ജോലിക്കെത്തിയ 47 ശതമാനം പേരുള്‍പ്പെടെയാണിത്. വിരമിച്ചവര്‍ക്കുള്ള ധനസഹായം അനുവദിക്കുന്ന സ്ഥാപനമായ ഇഎഫ്പിഒ, പുതിയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്) എന്നിവയില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് എസ്ബിഐ പഠനം. ‘ഇന്ത്യയിലെ ശമ്പളപ്പട്ടിക വിവരങ്ങളിലേക്ക്’ എന്ന ശീര്‍ഷകത്തിലുള്ള പഠനത്തില്‍ ഘോഷ് ആന്‍ഡ് ഘോഷ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2018 ഏപ്രില്‍ മുതല്‍ ഗവണ്മെന്റ് പ്രതിമാസ ശമ്പളപ്പട്ടിക വിവരങ്ങള്‍ (ഇപിഎഫ്ഒ, എന്‍പിഎസ്, ഇഎസ്‌ഐസി) പുറത്തുവിടുന്നു.
‘കഴിഞ്ഞ നാല് വര്‍ഷത്തെ ഇപിഎഫ്ഒ ശമ്പളപ്പട്ടിക വിവരങ്ങളുടെ പ്രവണത വിശകലനം ചെയ്താല്‍, 2020 സാമ്പത്തിക വര്‍ഷം മുതല്‍ 2023 സാമ്പത്തികവര്‍ഷം വരെയുള്ള കാലയളവില്‍ മൊത്തം പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണം 4.86 കോടി ആയിരുന്നെന്നു കാണാം’ – എസ്ബിഐയുടെ സമീപകാല ഗവേഷണ റിപ്പോര്‍ട്ടായ ‘എക്കോറാപ്പ്” (ഋരീംൃമു) പറയുന്നു. ഈ എണ്ണത്തില്‍ പുതിയ ശമ്പളക്കാര്‍ (ആദ്യത്തെ ശമ്പളം), രണ്ടാമത്തെ ശമ്പളക്കാര്‍ (വീണ്ടും ചേര്‍ന്നതോ വീണ്ടും വരിക്കാരായതോ ആയ അംഗങ്ങള്‍), ഔപചാരികമായ ശമ്പളപ്പട്ടികകള്‍ എന്നിവ ഉള്‍പ്പെടുന്നു.
‘വീണ്ടും ചേര്‍ന്നതോ വീണ്ടും വരിക്കാരായതോ ആയ അംഗങ്ങള്‍ക്കും ഔപചാരികമാക്കലിനുമായി (ഇസിആര്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി) ക്രമീകരിച്ച പുതിയ ശമ്പളപ്പട്ടിക (ആദ്യ ജോലി/പുതിയ ജോലി) ഞങ്ങള്‍ പിന്നീട് കണക്കാക്കി. ഞങ്ങളുടെ കണക്കുകൂട്ടല്‍ പ്രകാരം, 2020 സാമ്പത്തിക വര്‍ഷം മുതല്‍ 2023 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ യഥാര്‍ഥത്തിലുള്ള പുതിയ അറ്റശമ്പളക്കാര്‍ 2.27 കോടി ആയിരുന്നു. പുതിയ മൊത്തം ശമ്പളക്കാരുടെ 47 ശതമാനം ആദ്യമായി ജോലി നേടിയവരാണ്’ എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷം അവസാനിച്ച നാലുവര്‍ഷ കാലയളവില്‍ രണ്ടാമത്തെ ജോലി (പുറത്തുപോയതിനുശേഷം വീണ്ടും ചേരുകയും വീണ്ടും വരിക്കാരാകയും ചെയ്ത അംഗങ്ങള്‍) 2.17 കോടി ആയിരുന്നു. ഈ വര്‍ഷങ്ങളില്‍ ഔപചാരികവല്‍ക്കരണത്തിന്റെ വര്‍ധന 42 ലക്ഷമായിരുന്നു. ഇത് നല്ല കാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
202324 ലെ ആദ്യ പാദ ഇപിഎഫ്ഒ ശമ്പളപ്പട്ടിക വിവരങ്ങള്‍ ഈ പ്രവണത പ്രോത്സാഹജനകമാണെന്ന് വെളിപ്പെടുത്തുന്നു. ഇതിനകം 44 ലക്ഷം പുതിയ ഇപിഎഫ് വരിക്കാര്‍ ചേര്‍ന്നു. അതില്‍ 19.2 ലക്ഷം ആദ്യ ശമ്പളക്കാരായിരുന്നു. ‘ഈ പ്രവണത സാമ്പത്തിക വര്‍ഷത്തിലാകെ തുടരുകയാണെങ്കില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍, പുതിയ അറ്റശമ്പളക്കാര്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ 160 ലക്ഷം കടക്കും. അതില്‍ 7080 ലക്ഷം വരെയാണ് ആദ്യ ശമ്പളക്കാര്‍’ – റിപ്പോര്‍ട്ട് പറയുന്നു.
202223 ല്‍ 8.24 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തതായി എന്‍പിഎസ് സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നു. അതില്‍ സംസ്ഥാന ഗവണ്മെന്റിനു കീഴില്‍ 4.64 ലക്ഷവും ഗവണ്മെന്റിതര മേഖലയില്‍ 2.3 ലക്ഷവും കേന്ദ്ര ഗവണ്മെന്റില്‍ 1.29 ലക്ഷവുമാണ് ശമ്പളക്കാര്‍. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 31 ലക്ഷം പുതിയ വരിക്കാര്‍ എന്‍പിഎസില്‍ ചേര്‍ന്നു. ‘2020 2023 കാലയളവില്‍ ഇപിഎഫ്ഒയുടെയും എന്‍പിഎസിന്റെയും ശമ്പളപ്പട്ടികയിലാകെ 5.2 കോടിയിലധികം പേര്‍ വരും’ – റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ തൊഴിലാളികളുടെ 30 ശതമാനത്തെയെങ്കിലും നിര്‍ബന്ധമായും വനിതാ ബാങ്കിങ് കറസ്‌പോന്‍ഡന്റുമാരായി നിയമിക്കുന്നതിന് നയം രൂപവല്‍ക്കരിക്കണമെന്നും ‘എക്കോറാപ്’ പറയുന്നു. ഇതിലൂടെ ലിംഗഭേദം ഒഴിവാക്കാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: