സെപ്റ്റംബര്‍ 19 മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറി സേവനത്തില്‍ 2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ആമസോണ്‍. നിലവില്‍ ക്യാഷ് ഓണ്‍ ഡെലിവറി സര്‍വീസില്‍ 2000 രൂപ നോട്ട് ആമസോണ്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഒരു തേര്‍ഡ് പാര്‍ട്ടി കൊറിയര്‍ പങ്കാളി വഴിയാണ് ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതെങ്കില്‍, ക്യാഷ് ഓണ്‍ ഡെലിവറിക്കുള്ള സാധുവായ പേയ്മെന്റ് രീതിയായി നോട്ടുകള്‍ സ്വീകരിച്ചേക്കാമെന്നും ആമസോണ്‍ അറിയിച്ചു.
2000 രൂപ നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ആമസോണിന്റെ തീരുമാനം. കൈവശമുള്ള 2000 രൂപ നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി ഈ മാസം 30-നാണ് അവസാനിക്കുന്നത്. ഇത് കഴിഞ്ഞാലും നോട്ടിന്റെ പ്രാബല്യം തുടരുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. അതിനിടെയാണ് ക്യാഷ് ഓണ്‍ ഡെലിവറി സര്‍വീസില്‍ 2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ആമസോണ്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: