കണ്ണൂര്‍: വിയ്യൂര്‍ ജയിലില്‍ ജയിലറെ മര്‍ദിച്ച കേസില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശിന്റെ കുട്ടിയുടെ പേരിടല്‍ ചടങ്ങിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
വധക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ആകാശ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് ഓഗസ്റ്റ് അവസാനമാണ് നാട്ടിലെത്തിയത്. വിയ്യൂര്‍ ജയിലിലേക് ആകാശിനെ കൊണ്ടുപോകും. റൂറല്‍ എസ് പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി ഉത്തരവ് ഇറക്കിയത്.
ജൂലൈ 25ന് ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മര്‍ദിച്ചത്. അസി. ജയിലര്‍ രാഹുലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തെ തുടര്‍ന്ന് രാഹുല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ആകാശിന്റെ സെല്ലില്‍ പരിശോധനയ്ക്കെത്തിയ ജയില്‍ ഉദ്യോഗസ്ഥനായ രാഹുല്‍ മുറിയുടെ ഒരു ഭാഗം തുണി വച്ച് മറച്ചു കെട്ടിയത് ചോദ്യം ചെയ്തു. ഫോണ്‍ ഉപയോഗിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചു. പിന്നാലെ തില്ലങ്കേരി ജയിലര്‍ക്ക് മുന്നില്‍ പരാതിയുമായെത്തി. ഈ സമയം രാഹുലും അവിടേക്ക് വന്നു. ഈ സമയം ആകാശ് തില്ലങ്കേരി രാഹുലിന്റെ ചെവിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആകാശ് ില്ലങ്കേരിക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: