Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി20 ഉച്ചകോടിക്കെതിയ ചൈനീസ് പ്രതിനിധികളുടെ ബാഗുകളില്‍ സംശയാസ്പദമായ ഉപകരണങ്ങള്‍; സുരക്ഷാ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍

അന്നുതന്നെ ഇവര്‍കൊണ്ടുവന്ന ബാഗുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 03:16 pm IST
inIndia

ന്യൂദല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി ദല്‍ഹിയില്‍ എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗുകളില്‍ കണ്ടെത്തിയത് സംശയാസ്പദമായ ഉപകരണങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ സംഘം ദല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ എത്തിയത്. അന്നുതന്നെ ഇവര്‍കൊണ്ടുവന്ന ബാഗുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

എന്നാല്‍ നയതന്ത്ര പ്രോട്ടോക്കോളുകള്‍ കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ അകത്തേക്ക് കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് ചൈനീസ് സംഘത്തിന്റെ മുറിയില്‍ ബാഗുകളില്‍ ചില ‘സംശയാസ്പദമായ ഉപകരണങ്ങള്‍’ കണ്ടാതായി ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനു പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ സ്‌കാന്‍ ചെയ്യണമെന്നു ആവശ്യപ്പെട്ടു. പക്ഷേ ചൈനീസ് പ്രതിനിധികള്‍ ഇതിനു അനുവദിച്ചില്ല. ഇത് ഹോട്ടലില്‍ കുറച്ചു നേരത്തേക്ക് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന്റെ ഭാഗമായി ചൈനീസ് പ്രതിനിധികള്‍ ഹോട്ടലില്‍ നിന്ന് ഉപകരണങ്ങള്‍ നീക്കം ചെയ്യാനും അത് അവരുടെ എംബസിയിലേക്ക് അയയ്‌ക്കാനും സമ്മതിച്ചു. 12 മണിക്കൂറോളമാണ് സൂരക്ഷ ഉദ്യോഗസ്ഥരെ ഈ പ്രവര്‍ത്തി മുള്‍മുനയില്‍ നിറുത്തിയത്.

അതേസമയം, ജി20 ഉച്ചകോടിയുടെ അടുത്ത ആതിഥേയനായ ബ്രസീല്‍ പ്രസിഡന്റും ഇതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള അഭ്യര്‍ത്ഥന ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എതിര്‍ത്തെങ്കിലും ഇന്ത്യന്‍ സുരക്ഷാ സംഘം നിലപാടില്‍ ഉറച്ചുനിന്നുവെന്ന് താജ് പാലസിലെ സുരക്ഷയുടെ വിഭാഗം വ്യക്തമാക്കി.

മൂന്നംഗ സുരക്ഷാ സംഘം 12 മണിക്കൂറോളം മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കേണ്ടി വന്നു. ഒരു ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അത് എംബസിയിലേക്ക് അയക്കുമെന്ന് പറഞ്ഞു. ഉപകരണങ്ങള്‍ പരിശോധിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ അവ നിരീക്ഷണ സജ്ജീകരണം ആണോ എന്ന് കൃത്യമായി പറയാനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴും സ്യൂട്ട്‌കേസുകളുലെ ഉള്ളടക്കം ഒരു രഹസ്യമായി തുടരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജി20 ഉച്ചകോടി ഒഴിവാക്കി പകരം പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയാണ് അയച്ചത്. അവസാന നിമിഷം തന്റെ വരവ് അറിയിച്ച ലി, മുതിര്‍ന്ന നേതാക്കള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പത്യേക വിമാനങ്ങളിലൊന്നില്‍ യാത്ര ചെയ്യാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയതും ഇന്ത്യന്‍ ഏജന്‍സികളെ അത്ഭുതപ്പെടുത്തിയിരുന്നു.

സംശയാസ്പദമായ ബാഗുകളെക്കുറിച്ചുള്ള വിഷയങ്ങള്‍ക്കു പുറമെ ഹോട്ടലിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാനും ചൈനീസ് പ്രതിനിധി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് വേണമെന്ന വിചിത്രമായ ആവശ്യം ഉള്‍പ്പെടെ വിചിത്രമായ കാര്യങ്ങളും ഹോട്ടലിലുണ്ടായി. എന്നാല്‍ താജ് പാലസ് അപേക്ഷ നിരസിക്കുകയായിരുന്നു.

Tags: chinaG20G20 summitChinese Delegate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.