ന്യൂദല്‍ഹി: ഹിന്ദുത്വസങ്കല്പ്പങ്ങള്ക്കെതിരെ വിഷം തുപ്പി ഐഐടി ദല്‍ഹി പ്രൊഫസര്‍ ദിവ്യ ദ്വിവേദി. ജി20 ഉച്ചകോടി നടക്കുന്നതിനിടിയില്‍ ഒരു ഫ്രഞ്ച് ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദിവ്യ ദ്വിവേദി ഈ അഭിപ്രായപ്രകടനം നടത്തിയത്.
ഇന്ത്യയില്‍ നിന്നും ഹിന്ദുമതത്തെ തുടച്ചുനീക്കണമെന്നും ദിവ്യ ദ്വിവേദി പറഞ്ഞു. ഐഐടി ദല്‍ഹിയിലെ പ്രൊഫസര്‍ ആണ് ദിവ്യ ദ്വിവേദി. കാരവന്, വൈര്‍ മാസികകളില്‍ എഴുതുന്ന ദിവ്യ ദ്വിവേദി കടുത്ത മോദി വിരോധിയും ഹിന്ദുത്വ വിരോധിയുമാണ്.
ഈ അഭിപ്രായപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ ദിവ്യ ദ്വിവേദിയ്ക്കെതിരെ ആക്രമണം ശക്തമായി. നിരവധി പേരാണ് ഈ ഐഐടി പ്രൊഫസറെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: