ജയ്പൂര്‍: രാജസ്ഥാന് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ജ്യോതി മിര്‍ധയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സവായ് സിംഗ് ചൗധരിയും ബിജെപിയില്‍. ബിജെപി ദേശീയ സെക്രട്ടറി അരുണ്‍ സിംഗിന്റെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ അംഗത്വം എടുത്തത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരുടെയും ബിജെപിയില്‍ രംഗപ്രവേശം.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ പാര്‍ട്ടി മാറ്റം. നാഗൗറില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംപിയാണ് ജ്യോതി മിര്‍ധ. അഴിമതി തുറന്നുകാണിച്ചതിന് പിന്നാലെ ഗെഹ്ലോട്ട് സര്‍ക്കാരിലെ മന്ത്രിയായ രാജേന്ദ്ര സിംഗ് ഗുദ്ധയും രാജി വെച്ച് എന്‍ഡിഎ മുന്നണിയ്ക്കൊപ്പം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: