ന്യൂദല്‍ഹി: ജി20 ഉച്ചകോടിയില്‍ നയതന്ത്ര നിലപാടില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം എന്ന് ശശി തരൂര്‍ പറഞ്ഞു.
അമിതാഭ് കാന്തിന്റെ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് സമൂഹമാധ്യമമായ എക്സില്‍ അദേഹം പ്രതികരിച്ചത്. പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ല. ജി20 ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണ്.
Well done @amitabhk87! Looks lile the IFS lost an ace diplomat when you opted for the IAS! "Negotiated with Russia, China, only last night got final draft," says India's G20 Sherpa on 'Delhi Declaration' consensus.
A proud moment for India at G20! https://t.co/9M0ki7appY— Shashi Tharoor (@ShashiTharoor) September 9, 2023
ഉക്രെയ്ന് വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും ചര്‍ച്ച നടത്തിയ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ ശശി തരൂര്‍ എംപി അഭിനന്ദിക്കുകയും ചെയ്തു. ജി20യില്‍ ഇന്ത്യയ്ക്കിത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: