ന്യൂദല്‍ഹി: ജി20 അധ്യക്ഷപദവിയിലിരുന്ന് ഇന്ത്യ നിര്‍വ്വഹിച്ച മഹത്തായ പ്രവര്‍ത്തനങ്ങളെ ലോകമാകെ പുകഴ്‌ത്തുമ്പോള്‍ വീണ്ടും വിദേശരാജ്യത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് രാഹുല്‍ ഗാന്ധി.
ഇക്കുറി അമേരിക്കയിലും ബ്രിട്ടനിലുമല്ല, യൂറോപ്പില്‍ ഇരുന്നാണ് രാഹുല്‍ഗാന്ധി ഇന്ത്യയെ ആക്രമിക്കുന്നത്. ഫ്രാന്‍സിലെ പാരിസിലെ സയന്‍സസ് പിഒ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെയും അക്കാദമിക് പണ്ഡിതരെയും അഭിസംബോധന ചെയ്താണ് രാഹുല്‍ഗാന്ധി ഹിന്ദുത്വ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞത്.
ഹൈന്ദവതയെയും ഹിന്ദുമതത്തെയും എതിര്‍ക്കുന്ന ക്രിസ്റ്റഫ് ജഫ്രലോട്ടുമായാണ് അവിടെ രാഹുല്‍ വേദി പങ്കിട്ടത്.
ഇന്ത്യയ്‌ക്കും ഇന്ത്യന്‍ കോടതികള്‍ക്കും പ്രധാനമന്ത്രി മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ നിരന്തരം വിമര്‍ശനം തൊടുക്കുന്ന ക്രിസ്റ്റഫ് ജഫ്രെലോട്ടുമായുള്ള സംവാദം എന്ന നിലയ്‌ക്കായിരുന്നു പരിപാടി. ഈ സംവാദത്തില്‍ രാഹുല്‍ ഗാന്ധി ബിജെപിയെ ആക്രമിച്ചു.
അധികാരത്തില്‍ തുടരാന്‍ ബിജെപി എന്തും ചെയ്യുമെന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ ഒരു വിമര്‍ശനം. ഞാന്‍ ഗീത വായിച്ചു, ഉപനിഷ്ദ് വായിച്ചു, നിരവധി ഹിന്ദു പുസ്തകങ്ങള്‍ വായിച്ചു. അതിലൊന്നും ബിജെപി പറയുന്ന ഹിന്ദുത്വ കണ്ടിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറ്റൊരു വിമര്‍ശനം. ഹിന്ദു ദേശീയവാദികള്‍ എന്നത് തെറ്റായ പ്രയോഗമാണെന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വിചിത്രം വാദം.
ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയാണെന്ന വാദം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
നേരത്തെ യുകെയില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടികളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പരിപാടികള്‍ സംഘടിപ്പിച്ചത് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ഫണ്ട് നല്‍കുന്ന സംഘടനയാണ്. അതുപോലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ഔദ്യോഗിക ക്ഷണപ്രകാരം അമേരിക്ക സന്ദര്‍ശിക്കാന്‍ പോകുന്ന മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടന്ന പരിപാടികളിലും വിമര്‍ശനം തൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: