മലപ്പുറം: കിടപ്പാടമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് ഭൂമി നല്കി മാതൃകയായി ഒരു വിവാഹം. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.എന്‍. ശ്രീപ്രകാശാണ് മകള്‍ ഡോ. അപര്‍ണ്ണയുടെ വിവാഹസുദിനത്തില്‍ അര്‍ഹരായ മൂന്ന് കുടുംബങ്ങള്‍ക്ക് കിടപ്പാടം നല്കി അവരുടെ ജീവിതത്തിന് അത്താണിയായത്.
പാണ്ടിക്കാട് പഞ്ചായത്തിലെ ദീപ കുന്നുമ്മല്‍, മാരിയപ്പന് കുളിക്കാട്ടിരി, തുവ്വൂര്‍ പഞ്ചായത്തിലെ സുനീറ ആനപ്പട്ടത്ത് എന്നിവര്‍ക്കാണ് വിവാഹവേദിയില്‍ വച്ച് മൂന്ന് സെന്റ് വീതമുള്ള ഭൂമിയുടെ രേഖകള്‍ കൈമാറിയത്. അഡ്വ. ശ്രീപ്രകാശിന്റെ ഭാര്യ ഷെഫാ ശ്രീപ്രകാശാണ് വിവാഹ വേദിയില്‍ വെച്ച് ഭൂമിയുടെ രജിസ്ട്രേഷന് രേഖകള്‍ കൈമാറിയത്.
മൂന്ന് പെണ്‍കുട്ടികളും ഭാര്യയുമായി വാടകവീട്ടില്‍ കഴിയുന്ന സലാമിനും സുനീറയ്ക്കും ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. ‘സ്വന്തമായി ഒരു വീടെന്നത്
ഇനി പൂര്‍ത്തിയാക്കണം. ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. സ്വന്തമായി ലഭിച്ച മൂന്ന് സെന്റില്‍ ഒരു വീട് പണിയണം.’ കെട്ടിട നിര്‍മാണ തൊഴിലാളിയായ സലാം പറഞ്ഞു.
മകളുടെ വിവാഹ ദിവസം മൂന്ന് കുടുംബങ്ങള്‍ക്ക് തണലൊരുക്കാനായതില് സന്തോഷമുണ്ടെന്ന് അഡ്വ. ശ്രീപ്രകാശ് പറഞ്ഞു. പാണ്ടിക്കാട് പൂന്താനം വിദ്യാപീഠം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് കൂടിയായ ഇദ്ദേഹം നേരത്തേയും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: