ന്യൂദല്‍ഹി ലോകത്തിലെ വികസിതരാഷ്ട്രങ്ങളിലെ ശക്തരായ നേതാക്കളെ അണിനിരത്തി മികവാര്‍ന്ന രീതിയില്‍ ജി20 ഉച്ചകോടി സംഘടിപ്പിച്ചതിന് മോദിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡപ്യൂട്ടി ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. ഉച്ചകോടി നടക്കുന്ന ഭാരതമണ്ഡപത്തില്‍ രാഷ്ട്രപതി നല്കിയ അത്താഴ വിരുന്നില്‍ മോദിയെ നേരിട്ട് കണ്ട് ഗീത ഗോപിനാഥ് അഭിനന്ദിയ്ക്കുകയും ചെയ്തു.
Congratulations Prime Minister @narendramodi
on presiding over such a successful @g20org. India's message of 'one earth, one family, one future' resonated strongly with all delegates. pic.twitter.com/wM5CD603OT— Gita Gopinath (@GitaGopinath) September 9, 2023
“വിജയകരമായ ജി20 ഉച്ചകോടിയില്‍ അധ്യക്ഷനായി നിലകൊണ്ട് പ്രധാനമന്ത്രി മോദിയ്ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ ആശയമായ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് ഉച്ചകോടിയില്‍ സംബന്ധിച്ച എല്ലാ പ്രതിനിധികളിലും എത്തിക്കാന്‍ കഴിഞ്ഞു”- മോദിയെ പുകഴ്ത്തി ഗീതാ ഗോപിനാഥ് എക്സില്‍ കുറിച്ചു. ഒപ്പം മോദിയ്ക്കൊപ്പം നില്ക്കുന്ന ചിത്രവും ഗീതാ ഗോപിനാഥ് പങ്കുവെച്ചു.
Thank you for the kind words. It is an honor to host the G20 summit. Our efforts are a testament to the collective spirit of unity and progress. https://t.co/K862dDbvFd
— Narendra Modi (@narendramodi) September 9, 2023
വൈകാതെ ഗീതാഗോപിനാഥിന് മോദിയുടെ മറുപടി എത്തി. “ദയവാര്‍ന്ന വാക്കുകള്‍ക്ക് നന്ദി. ജി20 ഉച്ചകോടിയില്‍ ആതിഥേയനായി നില്ക്കാന് കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഞങ്ങളുടെ പരിശ്രമങ്ങള്‍ ഐക്യത്തിന്റെയും പുരോഗതിയുടെയും കൂട്ടായ പരിശ്രമത്തിന്റെ ഉദാഹരണമാണ്.”- മോദി എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: