തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് നൽകാത്തതിൽ സർക്കാരിന് താക്കീത് നൽകി ഹൈക്കോടതി. തുക ഒരാഴ്ചയ്ക്കകം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈകോയും പാലിക്കാത്തത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് കോടതി വിലയിരുത്തി.
ഈ മാസം 25-നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സപ്ലൈകോ എംഡിയും നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: