ന്യൂദല്‍ഹി: ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ദല്‍ഹിയില്‍ വിമാനമിറങ്ങി. യുഎസ് പ്രസിഡന്റ് ബൈഡനെയും വഹിച്ചുകൊണ്ടുള്ള ഔദ്യോഗകി എയര്‍ഫോഴ്സ് വണ്‍ വിമാനം ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. കേന്ദ്രമന്ത്രി ജനറല്‍ വി.കെ.സിങ് അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തി. അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡന് കൂടിക്കാഴ്ച നടത്തി .ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.എല്ലാ തലത്തിലും തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ ഇരുവരും അറിയിച്ചു. ഇന്ത്യ-യുഎസ് സൗഹൃദം ലോകനന്മയ്ക്ക് വലിയ പങ്ക് വഹിക്കുന്നുവെന്ന് മോദി പറഞ്ഞു. ചന്ദ്രയാന്‍ 3 വിജയത്തില്‍ മോദിയെയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെയും ബൈഡന് അഭിനന്ദിച്ചു. ബഹിരാകാശത്ത് സഹകരണം ശക്തിപ്പെടുത്തുമെന്നും ബൈഡന് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള ഇന്ത്യയിലേക്കുള്ള ജോ ബൈഡന്റെ ഇന്ത്യയിലേക്കുള്ള കന്നിയാത്രയാണിത്. കോവിഡ് ടെസ്റ്റ് പോസിറ്റീവായതിനാല്‍ ജോ ബൈഡന്റെ ഭാര്യ ജില് ബൈഡന് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കി. ബൈഡനൊപ്പം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെന്‍ ഒ മലി ഡില്ലനും ഓവല്‍ ഓഫീസ് ഡയറക്ടര്‍ ഓപറേഷന്‍സ് ആനി തോമസിനിയും ബൈഡനെ ദല്‍ഹിയില്‍ അനുഗമിക്കുന്നുണ്ട്. ദല്‍ഹിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലാണ് ബൈഡന് താമസം ഒരുക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച തന്നെ ബൈഡന് പ്രധാനമന്ത്രി മോദിയുമായി ദല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. മോദി ജൂണില്‍ അമേരിക്കയിലേക്ക് നടത്തിയ യാത്രയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും. ഉക്രൈന് വിഷയം, ഡ്രോണ്‍ കൈമാറ്റം, നിര്‍ണ്ണായകമായ പുതിയ സാങ്കേതിക വിദ്യകള്‍ ഇതെല്ലാം ചര്‍ച്ച ചെയ്യും
ലോകനേതാക്കളുടെ വലിയൊരു സംഗമത്തിനാണ് ദല്‍ഹി വേദിയാകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി നടന്നു. വെള്ളിയാഴ്ച തന്നെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കും.
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശനിയാഴ്ച വിശിഷ്ടാതിഥികള്‍ക്കായി അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ന്യൂദല്‍ഹിയിലെ പഴയ എക്സിബിഷന് സെന്റര്‍ 2700 കോടി ചെലവില്‍ പുതുക്കിപ്പണിഞ്ഞ് സ്ഥാപിച്ച ഭാരത് മണ്ഡപം കണ്വെന്ഷന് സെന്ററിലാണ് സെപ്തംബര്‍ 9,10 തിയതികളില്‍ ജി20 ഉച്ചകോടി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: