യുപിഐ ഇടപാടുകള്‍ സുഗമമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ശബ്ദാധിഷ്ഠിത പണമിടപാട് സംവിധാനമാണ് അവതരിപ്പിച്ചത്. ‘ഹലോ യുപിഐ’ എന്ന പേരിലാണ് ഈ സംവിധാനം അറിയപ്പെടുക.
ഫോണ്‍ കോളുകള്‍, സെന്‍സറുകള്‍, ഗാഡ്ജറ്റുകള്‍, മെഷീനുകള്‍ തുടങ്ങിയവ അടങ്ങുന്ന ഐഒടി ഡിവൈസുകള്‍ എന്നിവ വഴി യുപിഐ പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ശബ്ദാധിഷ്ഠിത ഈ ഫീച്ചര്‍. ആദ്യഘട്ടത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാകും. വൈകാതെ മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും.
അടുത്തിടെയാണ് വന്‍ മാറ്റങ്ങളുമായി പേടിഎം കാര്‍ഡ് സൗണ്ട് ബോക്‌സ് അവതരിപ്പിച്ചത്. വിസ,മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, റുപേ എന്നിങ്ങനെയുള്ള എല്ലാ പേയ്‌മെന്റുകള്‍ സ്വീകരിക്കാനാകും. കാര്‍ഡ് പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിനോടൊപ്പം എല്ലാ പേയ്‌മെന്റുകളും പ്രാദേശിക ഭാഷകളിലും ശബ്ദ അറിയിപ്പ് ലഭിക്കുന്ന സംവിധാനമാണിത്.











