കോട്ടയം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ലഭിച്ചത് 37719 വോട്ടുകളുടെ ഭൂരിപക്ഷം. ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുളള സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും ആഞ്ഞടിച്ചതാണ് ചാണ്ടി ഉമ്മനെ തുണച്ചത്. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ലഭിച്ചത്
യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 14,726 വോട്ടുകള്‍ വര്‍ദ്ധിച്ചു. എല്‍ഡിഎഫിന് 12,684 വോട്ടുകള്‍ കുറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ലാലിന് 6447 വോട്ടുകള്‍ ലഭിച്ചു.
പുതുപ്പള്ളിയെ 53 വര്‍ഷമാണ് നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി പ്രതിനിധീകരിച്ചത്. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന് ജോര്‍ജിനെതിരെ നേടിയ 33255 വോട്ടുകളുടെ ഭൂരിപക്ഷമാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെയ്ക് പി തോമസിനെതിരെ നേടാനായത്.
ഇത്തവണ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ചാണ്ടി ഉമ്മന്‍ മുന്നിലായിരുന്നു. ഒരിക്കല്‍ പോലും ചാണ്ടി ഉമ്മന്‍ പിന്നാക്കം പോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: