തിരുവനന്തപുരം: പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ ഒരേതരം സോഫ്റ്റ്വെയര് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
ഇതിന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ നിര്‍വഹണ ഏജന്‍സിയായി തീരുമാനിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഭാഗമാകാതെ സംസ്ഥാനം ആവിഷ്ക്കരിച്ച പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുക. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലര്ത്തേണ്ടതിനാലുമാണിതെന്നാണ് സര്‍ക്കാര്‍ വാദം.
ഒരേതരം സോഫ്റ്റ്വെയര് നടപ്പിലാക്കുന്നത് കോടികളുടെ തട്ടിപ്പിന് ഇടവരുത്തും. സഹകരണ സംഘങ്ങളെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം. പദ്ധതി നടപ്പിലായാല്‍ കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന കാര്‍ഷിക വായ്പ നഷ്ടമാകും. പ്രാ
ഥമിക കാര്‍ഷിക വായ്പാസംഘങ്ങളെ ഒരേ ചട്ടക്കൂടില്‍ കൊണ്ടുവരനാണ് ഒരേ സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ രാജ്യത്തെയാകെ കാര്‍ഷിക വായ്പാ സംഘങ്ങളെ ഒരൊറ്റ ചട്ടക്കൂടില്‍ കൊണ്ടു വരുന്നതിനായി നബാര്‍ഡിന്റെ നേതൃത്വത്തില്‍ സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതുവഴിയാണ് ഇനി കാര്‍ഷിക വായ്പകളുടെ വിതരണം, പലിശ നിരക്ക് തുടങ്ങിയ അറിയിപ്പുകള് നല്‍കുന്നത്. ഇതോടെ സംഘങ്ങളുടെ വായ്പാ വിതരണവും കുടിശ്ശികയും എല്ലാം നബാര്‍ഡിന് നേരിട്ട് വിലയിരുത്താനാവും.
കേരളത്തില്‍ ഇപ്പോള്‍ കേരള ബാങ്കുവഴിയാണ് നബാര്‍ഡ് വിശദാംശങ്ങള്‍ ശേഖരിക്കുന്നത്. സംഘങ്ങള്‍ നബാര്‍ഡുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നു. നബാര്‍ഡ് കുറഞ്ഞ നിരക്കില്‍ നല്കുന്ന കാര്‍ഷിക വായ്പ കേരള ബാങ്കുവഴി കാര്‍ഷിക സംഘങ്ങള്‍ക്ക് നല്‍കുന്നത് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ കൂടുതല്‍ ഈടാക്കിയാണ്. കുറഞ്ഞ നിരക്കിലുള്ള കാര്‍ഷിക വായ്പകള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. പകരം സംഘങ്ങളില്‍ നിക്ഷേപം നടത്തുന്ന വന്‍കിടക്കാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ നിര്‍ദേശം നല്കുന്നവര്ക്കുമാണ് ലഭിക്കുന്നത്. ഇതില്‍ അഴിമതിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. നബാര്‍ഡിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ കാര്‍ഷിക വായ്പാ സംഘങ്ങളുടെ മേലുള്ള അധികാരം നഷ്ടമാകുമെന്നും സംസ്ഥാന സര്‍ക്കാരിന് ഭയപ്പെടുന്നു.
സംസ്ഥാനത്ത് 1600 കാര്‍ഷിക വായ്പാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സി വഴിയാണ് ഒരേ സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നത്. സംഘങ്ങളുടെ ബ്രാഞ്ചുകളുടെ എണ്ണം അനുസരിച്ച് സോഫ്റ്റ് വെയറിന്
തുക നല്‍കണം. 300 കോടിയോളം രൂപയുടെ ഇടപാടാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സോഫ്ട് വെയര്‍ വാങ്ങണമെന്ന് ഉത്തരവിടുന്നതോടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സംഘങ്ങളെ സമീപിച്ച് തുക ഈടാക്കും. എന്നാല്‍ കാര്‍ഷിക വായ്പ ലഭിക്കണമെങ്കില്‍ നബാര്‍ഡിന്റെ സോഫറ്റ് വെയര്‍ നടപ്പിലാക്കിയേ മതിയാവൂ. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഏകീകൃത സോഫ്റ്റ് വെയര്‍ വേണ്ടെന്നു വയ്ക്കേണ്ടി വരും. സോഫ്റ്റ് വെയറിന് പണം മുന്‍കൂറായി കിട്ടുന്നതോടെ നേട്ടം സ്വകാര്യ ഏജന്‍സിക്കും നഷ്ടം സഹകരണ സംഘങ്ങള്‍ക്കും. എക്സാ ലോജിക്കുമായി ബന്ധപ്പെട്ട കരിമണല്‍ കമ്പനി വിവാദം പോലെ ടാറ്റയുടെ പേരു പറഞ്ഞ് സര്‍ക്കാരിന്റെ ബിനാമി കമ്പനികള്‍ കോടികള്‍ തട്ടിപ്പ് നടത്തുന്നതിന് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: