തിരുവനന്തപുരം: ദല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസിന്റെ സേവനം അവസാനിപ്പിക്കും. ഈ മാസം 16 വരെയായിരുന്ന അദ്ദേഹത്തിന്റെ സേവനകാലാവധി രണ്ടാഴ്ച കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. കാലാവധി ദീര്‍ഘിപ്പിക്കണ്ടാ എന്ന തീരുമാനത്തിലാണ് കാലാവധി രണ്ടാഴ്ചത്തേക്കു മാത്രമാക്കിയത്.
2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി ദല്‍ഹിയില്‍ നിയമിച്ചത്. ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിലായിരുന്നു നിയമനം. വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരുമായും വിവിധ എംബസികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് വേണു രാജാമണിയെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: