ന്യൂഡല്‍ഹി: ഭാരതത്തിന്റെ ജി20 പ്രമേയത്തെ പ്രശംസിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി. ജി20 ഉച്ചകോടിയിലേക്ക് മൗറീഷ്യസിനെ ക്ഷണിച്ചതിന് നന്ദി അറിയിച്ച് കൊണ്ടായിരുന്നു മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തിന്റെ പ്രശംസ.
‘വസുധൈവ കുടുംബകം’ എന്നത് സംസ്കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. ഒരു ഭൂമി, ഒരു കുടുംബം എന്ന അര്‍ത്ഥം വരുന്ന ഈ പദത്തിലുണ്ട് എല്ലാം. ഇതിലും മികച്ച ഒരു പ്രമേയം തിരഞ്ഞെടുക്കാനില്ല. ലോകജനങ്ങളുടെ രക്ഷയ്ക്കായി ജി20 രാജ്യങ്ങളുടെ ഉത്തരവാദിത്വവും കടമയുമാണ് ഈ പ്രമേയം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ജി20യുടെ അദ്ധ്യക്ഷത വഹിച്ച്, ഇന്ത്യ ലോകത്ത് വിവിധ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് രാജ്യം സ്വീകരിക്കുന്നത്. അതിന് താന്‍ സാക്ഷ്യം വഹിച്ചെന്നും അത് വലിയ സന്തോഷം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: