ബാങ്കോക്ക് :തായ്ലന്ഡില് നടക്കുന്ന കിംഗ്സ് കപ്പ് 2023 ന്റെ സെമി ഫൈനലില്‍ ഇന്ത്യയുടെ പുരുഷ ഫുട്ബോള്‍ ടീം ഇന്ന് വൈകുന്നേരം ഇറാഖിനെ നേരിടും. ഇന്ത്യ, ഇറാഖ്, സൗദി അറേബ്യ, ലെബനന് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുന്നത്.അടുത്തിടെ ജനിച്ച കുഞ്ഞിനും ഭാര്യയ്ക്കും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തീരുമാനിച്ചതിനാലാണിത്.
1986-ല്‍ ആദ്യമായി തുടങ്ങിയ കിംഗ്സ് കപ്പിന്റെ 49-ാം പതിപ്പാണിത്.ഇന്ത്യ അവസാനമായി കളിച്ചത് സാഫ് ചാമ്പ്യന്‍ഷിപ്പിലാണ്. ഫൈനലില്‍ കുവൈറ്റിനെ പെനാല്‍റ്റിയില്‍ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പ് ഉയര്‍ത്തിയത്. സമീപകാലത്തെ നേട്ടങ്ങള്‍ കണക്കിലെടുത്ത്, 2018 ന് ശേഷം ആദ്യമായി ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ഫിഫ റാങ്കിംഗില്‍ ആദ്യ 100-ല്‍ പ്രവേശിച്ചു. നിലവില്‍ റാങ്കിംഗില്‍ ഇന്ത്യ 99-ാം സ്ഥാനത്താണ്.
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും സാഫ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ലെബനനെ പരാജയപ്പെടുത്തിയിരുന്നു.ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക് ടീമിനൊപ്പം അത്മവിശ്വാസത്തിലാണ്.2019 ല്‍, ദേശീയ ടീമുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ടൂര്‍ണമെന്റ് കിംഗ്സ് കപ്പായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: