Categories: Kerala

സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴി; ഉത്തരവിറക്കി സർക്കാർ, വിൽപ്പന ഗ്രൂപ്പ് അടിസ്ഥാനത്തിൽ

കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നൽകാം.

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന.

കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ വിൽപ്പന നടന്നിരുന്നത്. ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നൽകാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്.

ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുകിടും എന്നാണ് ഉത്തരവില്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by