ന്യൂദല്‍ഹി: പറഞ്ഞ വാക്ക് വീണ്ടും പാലിച്ചിരിക്കുകയാണ് പ്രധാനമന്ത്രി മോദി. 2023ല്‍ പുതിയ പാര്‍ലമെവന്റ് മന്ദിരം പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുമെന്ന വാഗ്ദാനം സെപ്തംബര്‍ 19ന് സഫലമാക്കുകയാണ്. അന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരും. ചെയ്യാവുന്നത് മാത്രം വാഗ്ദാനം ചെയ്യുക. വാഗ്ദാനം ചെയ്തത് നടപ്പിലാക്കുക എന്ന ലളിതവും ശക്തവുമായ മോദീശൈലിയാണ് ഇവിടെയും യാഥാര്‍ത്ഥ്യമാകുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുമെന്ന് പ്രഖ്യാപിച്ച ദിവസം മുതലേ കോണ്‍ഗ്രസും പ്രതിപക്ഷവും മോദിയ്ക്കെതിരെ വാളോങ്ങിയിരുന്നു. സ്ഥലമേറ്റെടുക്കല്‍ പ്രക്രിയയെ പല രീതികളില്‍ തടുക്കാന്‍ നോക്കി. എല്ലാ എതിര്‍പ്പുകളെയും മോദി അതിജീവിച്ചു. പിന്നീട് കൊറോണ ഉള്‍പ്പെടയുള്ള തടസ്സങ്ങള്‍ വന്നു. എന്നാല്‍ സമയബന്ധിതമായി കെട്ടിടം പൂര്‍ത്തിയാക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തു. പുതിയ പാര്‍ലമെന്റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്തപ്പോഴും ചടങ്ങുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്കരിച്ചു. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ചതുപോലെ ഈ വാഗ്ദാനവും മോദി പൂര്‍ത്തിയാക്കി. അതിന്റെ സഫലമീകരണമാണ് സെപ്തംബര്‍ 19ന് നടക്കുക.
അഞ്ച് സിറ്റിംഗാണ് ഈ സമ്മേളനത്തില്‍ ഉണ്ടായിരിക്കുക. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിക്കുന്ന പ്രത്യേക സമ്മേളനം പിന്നീട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറ്റും. 18ന് ആരംഭിയ്ക്കുന്ന സമ്മേളനം പഴയ പാര്‍ലമെന്റ് മന്ദിരത്തിലാണ് ചേരുക. ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 19ന് സമ്മേളന വേദി പുതിയ പാര്‍ലമെന്റ് മന്ദിരമായി മാറും. ഈ വര്‍ഷം മെയ് 28ന് പുതിയ പാര്‍ലമെന്റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്തിരുന്നു.
സെപ്തംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം 22ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: