പാലക്കാട്: സ്വകാര്യബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തില്‍ അബ്ദുല്‍ റസാഖിനെയാണ്(48) പിടികൂടിയത്. പട്ടാമ്പി-എടപ്പാള്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം നടന്നത്.
സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചു. സ്കൂളിലെത്തിയ പെണ്‍കുട്ടി അധ്യാപകരോട് കാര്യം പറയുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: