Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതമണ്ഡപത്തിലെ നടരാജ പ്രതിമ ഇന്ത്യയുടെ പഴക്കമുള്ള കലാവൈഭവത്തിന്റെയും പാരമ്പര്യത്തിന്റെയും തെളിവായി നിലകൊള്ളും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 02:20 pm IST
inIndia

ന്യൂദല്‍ഹി: ഉച്ചകോടി നടക്കുന്ന ഭാരതമണ്ഡപത്തിലെ ഗംഭീരമായ നടരാജ പ്രതിമ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വശങ്ങള്‍ ജീവസുറ്റതാക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

‘ഭാരത് മണ്ഡപത്തിലെ ഗംഭീരമായ നടരാജ പ്രതിമ നമ്മുടെ സമ്പന്നമായ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വശങ്ങള്‍ ജീവസുറ്റതാക്കുന്നു. ജി20 ഉച്ചകോടിക്കായി ലോകം ഒത്തുകൂടുമ്പോള്‍, ഇന്ത്യയുടെ പഴക്കമുള്ള കലാവൈഭവത്തിന്റെയും പാരമ്പര്യത്തിന്റെയും തെളിവായി അത് നിലകൊള്ളും’
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ എക്‌സില്‍ പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:

ഉച്ചകോടിയുടെ വേദിയായ ഭാരതമണ്ഡപത്തിന് മുന്നിലാണ്  അതിഥികള്‍ക്ക് സ്വാഗതമോതുക 28 അടി ഉയരമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ നടരാജശില്പം സ്ഥാപിച്ചത്.

വെങ്കല ശില്‍പങ്ങള്‍ക്ക് പേരുകേട്ട തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലൈ പട്ടണത്തില്‍ നിന്നുള്ള അഷ്ട ധാതുക്കള്‍ കൊണ്ടാണ് ശില്പം നിര്‍മ്മിച്ചത്. റോഡുമാര്‍ഗമാണ് ശില്പം ദല്‍ഹിയിലെത്തിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഓഫ് ആര്‍ട്ടാണ് ചോള കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന രൂപത്തിലുള്ള നടരാജവിഗ്രഹം രൂപകല്പന ചെയ്തത്.സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ഇരുമ്പ്, മെര്‍ക്കുറി, സിങ്ക് തുടങ്ങിയ അഷ്ടധാതുക്കള്‍ കൊണ്ടാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. 19 ടണ്‍ ഭാരമാണ് വിഗ്രഹത്തിനുള്ളത്.

നടരാജ പ്രതിമയുടെ മാത്രം ഉയരം 22 അടിയാണ്. ആറ് അടി ഉയരമുള്ള പീഠം കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ ആകെ 28 അടി ഉയരമാവും.തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലയിലുള്ള ശ്രീ ദേവസേനാപതി ശില്‍പശാലയുടെ നടത്തിപ്പുകാരായ ശ്രീകണ്ഠ സ്ഥപതി, സഹോദരന്മാരായ രാധാകൃഷ്ണ സ്ഥപതി, സ്വാമിനാഥ സ്ഥപതി എന്നിവരാണ് നടരാജവിഗ്രഹം നിര്‍മ്മിച്ചത്. തമിഴ് നാട്ടിലെ പ്രശസ്ത ശില്പിയായിരുന്ന ദേവസേനാപതി സ്ഥപതിയുടെ മക്കളാണ് ഇവര്‍. ശില്‍പികളായ സദാശിവം, ഗൗരിശങ്കര്‍, സന്തോഷ് കുമാര്‍, രാഘവന്‍ എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളായി.

റോഡുമാര്‍ഗ്ഗം ദല്‍ഹിയിലേക്ക് എത്തിക്കുകയായിരുന്നു. വിഗ്രഹത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ ദല്‍ഹിയില്‍വെച്ച് പൂര്‍ത്തിയാക്കിയാണ് ഭാരതമണ്ഡപത്തിന് മുന്നില്‍ സ്ഥാപിച്ചത്.ചോള കാലഘട്ടത്തിലെ ചിദംബരം, കോനേരിരാജപുരം, എന്നീ നടരാജന്മാരുടെ മാതൃകയാണ് ഈ പ്രതിമയുടെ നിര്‍മ്മാണത്തില്‍ തങ്ങള്‍ പിന്തുടരുന്നതെന്ന് ശ്രീകണ്ഠസ്ഥപതി പ്രതികരിച്ചിരുന്നു.

സ്വാമിമലയില്‍ കാവേരി നദീതീരത്തെ പ്രത്യേകത നിറഞ്ഞ കളിമണ്ണ് കൊണ്ടുണ്ടാക്കിയ വാര്‍പ്പാണ് ഇതിനായി ഉപയോഗിച്ചത്.

 

Tags: NatarajaBharat MandapamG20g 20Nataraja statueG20 Bharat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത് മണ്ഡപം, ബസവേശ്വരന്‍
Article

അഭിമാനം ‘ഭാരത് മണ്ഡപം’

Kerala

കള്ളക്കടത്തുനടത്തിയ അമൂല്യ വിഗ്രഹങ്ങൾ അമേരിക്കൻ മ്യൂസിയം ഭാരതത്തിന് തിരികെ നൽകുന്നു; അന്വേഷണ രീതി ശബരിമല വിഷയത്തിൽ വഴികാട്ടിയായേക്കും

Kerala

വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്: കേരളത്തിൽ നിന്നും 60 ഓളം യുവജനങ്ങൾ പങ്കെടുക്കും, യാത്രയയപ്പു നൽകി നഗരസഭ

World

ജി–20യിൽ ഇന്ത്യയുടെ ‘മോഡി ഡോക്ട്രിൻ’: ആഗോള ഭരണഘടന പുനർരൂപകൽപ്പനയുടെ ആറു തൂണുകൾ

World

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.