തിരുവനന്തപുരം: ആലുവയ്ക്കും കളമശ്ശേരിയ്ക്കുമിടയിലെ റെയിൽവേ പാലത്തിന്റൈ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കുമെന്നറിയിച്ച് റെയിൽവേ. സെപ്റ്റമ്പര്‍ 11, 25 ദിവസങ്ങളിലാണ് മാറ്റം. കൂടാതെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് സെപ്റ്റമ്പര്‍8,19,29 തീയതികളിലായി മുക്കാൽ മണിക്കൂറോളം വൈകിയേക്കും. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി 12-ാം തീയതി അരമണിക്കൂറും വൈകുമെന്നും റെയിൽവേ അറിയിച്ചു.
അതേസമയം ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസിനും, ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസിനും ഓരോ സ്ലീപ്പർ കോച്ചും ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും അധികമായി അനുവദിച്ചുവെന്ന് റെയിൽവേ അറിയിച്ചിരുന്നു. ഇതോടെ 11 സ്ലീപ്പർ കോച്ചുകളും 7 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ഉൾപ്പെടെ 23 കോച്ചുകളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: