കോഴിക്കോട്: സനാതന ധര്‍മ്മങ്ങള്‍ നിലനില്‍ക്കേണ്ടത് മുസ്ലിമിന്റെ കൂടി ആവശ്യമാണെന്ന് ഇസ്ലാം പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി. ഭാരതീയ ധര്‍മ്മങ്ങളില്‍ അഭിമാനിക്കുന്ന ഒരു മുസ്ലിം എന്ന നിലയില്‍ സനാതന ധര്‍മ്മം നിലനില്‍ക്കേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും റഹ്മത്തുള്ള ഖാസിമി പറഞ്ഞു.
സഹസ്ലാബ്ദങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കൃത്യമായ ധര്‍മ്മബോധവും വിശാലമായ സ്നേഹവും ആര്ദ്രമായ കരുണയും നിലനിന്നതില്‍ ഹൈന്ദവ സനാതന ധര്‍മ്മങ്ങള്‍ പങ്കുവഹിച്ചെന്നും റഹ്മത്തുള്ള ഖാസിമി പറയുന്നു.
സനാതന ധര്‍മ്മത്തെ കൊറോണപോലെ, മലമ്പനി പോലെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഖാസിമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക