പ്രായക്കൂടുതലുളള നടന്മാരുടെ നായികയായി അഭിനയിക്കാന്‍ ചില നടിമാരെങ്കിലും തയാറാകാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നത് രഹസ്യമല്ല. എന്നാല്‍ കിംഗ് ഖാനൊപ്പം അഭിനയിക്കാനവസരം ലഭിച്ചാല്‍ നടിമാര്‍ക്ക് പ്രായ വ്യത്യാസമൊന്നും പ്രശ്നമേ അല്ലെന്നതാണ് കണ്ടുവരുന്ന രീതി.
കഴിഞ്ഞ കുറച്ച് സിനിമകളില്‍, ഷാരൂഖ് ഖാന് തന്റെ പ്രായത്തിന് അടുത്തെങ്ങുമല്ലാത്ത ദീപിക പദുക്കോണ്‍, അനുഷ്ക ശര്‍മ്മ തുടങ്ങിയ അഭിനേതാക്കളെ പ്രണയിച്ച് ആസ്വാദകരെ ഹരം കൊളളിച്ചിട്ടുണ്ട്. ഈ വര്‍ഷം 58 വയസ് തികയുന്ന ഷാരൂഖിന് ജവാന് എന്ന ചിത്രത്തില്‍ തന്നേക്കാള്‍ വളരെ പ്രായം കുറവായ നയന്‍താരയാണ് ജോഡി.
എന്നാല്‍ ഷാരൂഖിന്റെ പ്രായത്തോടടുത്ത് നില്ക്കുന്ന കജോള്‍ (49), ജൂഹി ചൗള (55) തുടങ്ങിയ പ്രശസ്തരായ നടിമാരോടൊപ്പമൊന്നും താരം ഇപ്പോള്‍ ജോഡിയാകുന്നില്ല.
കിംഗ് ഖാന്റെ നായികാ വേഷത്തില്‍ എത്തിയ പ്രായക്കുറവുളള നടിമാര്‍ ആരൊക്കെയെന്നും പ്രായവ്യത്യാസം എത്രയെന്നും ചിത്രമേതെന്നും നോക്കാം
നയന്‍താര, 19 വയസ് (ജവാന്)
സെപ്തംബര്‍ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ജവാനില്‍, 57 കാരനായ ഷാരൂഖ് ആദ്യമായി നയന്താരയ്ക്കൊപ്പം (38) ജോഡിയാകുന്നു. അറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തില്‍ ദീപിക പദുക്കോണുമുണ്ട്.
തപ്സി പന്നു, 21 വയസ് (ഡങ്കി)
ഡങ്കി ഷാരൂഖും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് രാജ്കുമാര് ഹിരാനിയും തമ്മിലുള്ള ആദ്യ സഹകരണമാണ്. റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ കഴിഞ്ഞ മാസം 36 വയസ് തികഞ്ഞ തപ്സി പന്നുവിനൊപ്പം ഷാരൂഖിന്റെ ആദ്യ സിനിമയാണ്. ഡിസംബറില്‍ ഡങ്കി റിലീസ് ചെയ്യും.
ദീപിക പദുക്കോണ്‍, 20 വയസ്സ് (പത്താന്)
ഷാരൂഖും 37 കാരിയായ ദീപിക പദുക്കോണും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ ഒരുമിച്ച അവസാന ചിത്രം പത്താന് (2023). ദീപികയുടെ ആദ്യ ചിത്രം ഓം ശാന്തി ഓം (2007) പുറത്തിറങ്ങുമ്പോള്‍ നടിക്ക് 21 വയസ്സായിരുന്നു. ഷാരൂഖിന് ഏകദേശം 42 വയസും.
അനുഷ്ക ശര്‍മ്മ, 22 വയസ്സ് (സീറോ)
പത്താന് മുമ്പ്, 2018 ലെ സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. 35 കാരിയായ അനുഷ്ക ശര്‍മ്മയോടൊപ്പമാണ് താരം ചിത്രത്തില്‍ അഭിനയിച്ചത്. ഷാരൂഖിന് അനുഷ്കയെക്കാള്‍ 22 വയസ്സ് കൂടുതലാണ്. നടിക്ക് 20 വയസ്സും ഷാരൂഖിന് 43 വയസ്സുള്ളപ്പോഴും റബ് നേ ബനാ ദി ജോഡി (2008) എന്ന ചിത്രത്തിലൂടെ ഷാരൂഖിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു.
കത്രീന കൈഫ്, 17 വയസ്സ് (സീറോ)
അനുഷ്ക, ഷാരൂഖ് എന്നിവര്‍ക്കൊപ്പം കത്രീന കൈഫും സീറോയില്‍ അഭിനയിച്ചിരുന്നു. 40 കാരനായ ഷാരൂഖിനെക്കാള്‍ 17 വയസ്സിന് ഇളയതാണ് കത്രീന. കൂടാതെ ജബ് തക് ഹേ ജാന്‍ (2012) എന്ന ചിത്രത്തിലും നടനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹിറ ഖാന്, 19 വയസ്സ് (റയീസ്)
2017ല്‍ പാക്കിസ്ഥാന് നടി മഹിറ ഖാന് ഷാരൂഖിനൊപ്പം ആക്ഷന്‍ ചിത്രമായ റയീസില്‍ ജോടിയായി. മഹിറയ്ക്ക് 38 വയസ്സ്. ഏകദേശം 19 വയസ്സ് പ്രായവ്യത്യാസമുണ്ട് ഷാറൂഖുമായി.
ആലിയ ഭട്ട്, 27 വയസ്സ് (ഡിയര്‍ സിന്ദഗി)
ഷാരൂഖും 30 കാരിയായ ആലിയ ഭട്ടും തമ്മിലായിരുന്നു ഏറ്റവും വലിയ പ്രായ വ്യത്യാസം. ആലിയ ഷാരൂഖിനെക്കാള്‍ 27 വയസ്സിന് ഇളയതാണ് . 2016-ലെ ഡിയര്‍ സിന്ദഗി എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: