തിരുവനന്തപുരം: സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തെ ഇല്ലാതാക്കാനും അപമാനിക്കുവാനും ഉദ്ദേശിച്ച് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഈ പ്രസ്താവന മതപരിവര്‍ത്തന ലോബിയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയ ശേഷം നടത്തിയതാണന്നും വ്യക്തമാണ്. ഐഎന്‍ഡിഐഎ സഖ്യത്തിലെ പ്രധാന കക്ഷി നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ നിലപാടാണൊ എന്ന് വ്യക്തമാക്കണം. സനാതന ഹിന്ദുത്വത്തോടുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കൊപ്പമാണൊ പൂണൂലിട്ട് ക്ഷേത്രങ്ങള്‍ കയറി ഇറങ്ങുന്ന രാഹുല്‍ ഗാന്ധി.
ഐഎന്‍ഡിഐഎ സഖ്യത്തില്‍ നിന്ന് ഡിഎംകെയെ പുറത്താക്കാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും തയ്യാറാകുമൊ. ലഹരി ജിഹാദിനെതിരെ പാല ബിഷപ്പ് പ്രസംഗിച്ചപ്പോള്‍ ഒച്ചപ്പാടുണ്ടാക്കിയ വി.ഡി. സതിശന്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ നിലപാട് വ്യക്തമാക്കണം. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയും കേരളത്തിലെ സ്പീക്കരുടെ പ്രസ്താവനയും കൂട്ടിവായിക്കേണ്ടതുണ്ടെന്നും ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ഭാരതത്തിന്റെ സാംസ്‌ക്കാരിക ഭൂമികയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നില്‍. മതപരിവര്‍ത്തന ലോബിയുടെ ഫണ്ട് മേടിച്ച് ഹിന്ദുത്വത്തെ അപമാനിക്കുന്ന ശ്രമങ്ങള്‍ കൂടിവരികയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. ആയുധമെടുത്ത് ഹിന്ദുക്കള്‍ തെരുവില്‍ ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ അമ്മ ക്ഷേത്രങ്ങള്‍ കയറി ഇറങ്ങുമ്പോഴാണ് മകന്റെ ഹിന്ദുവിരുധ പ്രസ്താവന. ഇത് ബോധപൂര്‍വ്വമായ കലാപ അഹ്വാനമാണ് അധിക്ഷേപമാണ്. രാഹുലും കോണ്‍ഗ്രസ്സും ഇതിനു മറുപടി പറയണം. ഹിന്ദുത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ മകനെ തിരുത്താതെ ഡിഎംകെ മതവികാരം ഉയര്‍ത്തുന്നു എന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പരാമര്‍ശം അപലപനീയമാണ്.
ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യാന്‍ വന്നവര്‍ സ്വയം ഉന്മൂലനം ചെയ്യപ്പെട്ട ചരിത്രമാണ് ഭാരതത്തിന്റേതെന്ന് സ്റ്റാലിന്‍ മനസ്സിലാക്കിയാല്‍ നന്ന്. ഹിന്ദു വിരുദ്ധതയുടെ അന്ത്യം ഹിന്ദുത്വത്തില്‍ നിന്ന് തന്നെയാണ്. കാലത്തിന് വേണ്ടി കാത്തിരിക്കുകയെ വേണ്ടു. ഒര്‍ജിനല്‍ സ്റ്റാലിന്റെ ഗതി തന്നെയായും ഡ്യൂപ്ലിക്കേറ്റ് സ്റ്റാലിന്റെയും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: