Categories: Kerala

അഭിഭാഷകയെ ലൈംഗികമായി അപമാനിച്ച അഭിഭാഷകന് 6 മാസം തടവും പിഴയും

കേസിനാസ്പദമായ സംഭവം 2016ലാണ് നടന്നത്.

Published by

മാഹി: അഭിഭാഷകയെ ലൈംഗികമായി അപമാനിച്ച കേസില്‍ അഭിഭാഷകന് ആറ് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ വിധിച്ച് മാഹി ജില്ലാ മുന്‍സിഫ്, ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി.മാഹി പള്ളൂര്‍ കളഭത്തില്‍ അഡ്വ. ടി.സി. വത്സരാജനെ(49)യാണ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ഒരാഴ്ച കൂടി തടവ് അനുഭവിക്കണം.

കേസിനാസ്പദമായ സംഭവം 2016ലാണ് നടന്നത്.വത്സരാജ് മോശമായ വാക്കുകള്‍ ഉപയോഗിച്ചെന്ന് കാട്ടി 2016 ജൂലായ് 14നാണ് അഭിഭാഷക പള്ളൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അഭിഭാഷകന്റെ പറമ്പിന് സമീപമുളള നഗരസഭയുടെ കൈത്തോട് വിഷയത്തില്‍ മാഹി മുന്‍സിഫ് കോടതിയിലെ കേസിനോടനുബന്ധിച്ച് സ്ഥല പരിശോധയ്‌ക്ക് കോടതി ചുമതലപ്പെടുത്തിയ അഡ്വക്കറ്റ് കമ്മിഷന്‍ എത്തിയപ്പോഴാണ് സംഭവം.

പരാതിക്കാരിയായ അഭിഭാഷകയുടെ വീട്ട് മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നതിന്റെ ഫോട്ടോ എടുക്കണമെന്ന് പരാതിക്കാരി കമ്മിഷനോട് ആവശ്യപ്പെട്ടു. ഈ അവസത്തിലാണ് വത്സരാജ് മോശമായി സംസാരിച്ചത്.

മാഹി കോടതിയിലെ കേസ് പുതുച്ചേരി ജില്ലാ കോടതിയിലേക്ക് മാറ്റാണമെന്ന വത്സരാജിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും മാഹി കോടതിയിലേക്ക് തന്നെ കേസ് മാറ്റുകയായിരുന്നു. 2022 ജൂണിലാണ് മാഹി കോടതിയില്‍ എത്തി വിചാരണ തുടങ്ങിയത്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by