ജയ്പൂര്‍: സനാതന ധര്‍മ്മമായ ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവായ തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ.
ഐഎന്‍ഡിഐഎ സഖ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുകയാണ്. ഇത് അനുവദിക്കില്ല. രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് സനാതന ധര്‍മ്മത്തിനു സ്ഥാനം. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ രണ്ടാം പരിവര്‍ത്തന്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദേഹം.
INDI Alliance के नेता वोट बैंक और तुष्टीकरण की राजनीति के लिए हिन्दू धर्म को समाप्त करना चाहते हैं। pic.twitter.com/w2y7tiDfao
— Amit Shah (@AmitShah) September 3, 2023
ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യുമെന്ന് പറയുന്നു. ഇതാദ്യമായല്ല അവര്‍ നമ്മുടെ സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത്. ഐഎന്‍ഡിഐഎ സഖ്യം നിരന്തരം സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുകയാണ്. ഹിന്ദു സംഘടനകളെ ലഷ്കര്‍-ഇ-ത്വയ്ബയുമായാണ് രാഹുല്‍ ഗാന്ധി താരതമ്യപ്പെടുത്തിയത്. ഹൈന്ദവ വിശ്വാസത്തെ നിരന്തരം അവഹേളിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
कांग्रेस पार्टी के अध्यक्ष कहते हैं कि मोदी जी जीतेंगे तो सनातन का राज आएगा। अरे खरगे जी, सनातन धर्म तो लोगों के दिलों में है और हमेशा रहेगा। pic.twitter.com/fy4phrSABv
— Amit Shah (@AmitShah) September 3, 2023
ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങള്‍ക്കാണ് എന്നാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞത്. എന്നാല്‍ മോദിസര്‍ക്കാര്‍ പറയുന്നത് ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കുമാണ് ഒന്നാം അവകാശം. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത് മോദിജി ജയിച്ചാല്‍ സനാതനധര്‍മ്മം ഭരിക്കും എന്നാണ്. ലഷ്കറെ തൊയ്ബയേക്കാള്‍ അപകടകാരികളാണ് ഹിന്ദു സംഘടനകളെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദു സംഘടനകളെ ലഷ്കറെ തൊയ്ബയുമായി താരതമ്യപ്പെടുത്തിയതിന് രാഹുല്‍ ഗാന്ധിക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: