ന്യൂദല്‍ഹി : 2047ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും നമ്മുടെ ജീവിതത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് ന്യൂദല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ജി20യില്‍ ഇന്ത്യയുടെ വാക്കുകളും കാഴ്ചപ്പാടുകളും ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് ലോകം കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രംഗങ്ങളിലും ഉളള ജി 20 മന്ത്രിതല തീരുമാനങ്ങള്‍ ലോകത്തിന്റെ ഭാവിയില്‍ നിര്‍ണായകമാണെന്ന് തെളിയിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ ദര്‍ശനങ്ങള്‍ കേവലം ആശയങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയില്‍ നിന്ന് ധാരാളം നല്ല ഫലങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ സന്ദേശമായ വസുധൈവ കുടുംബകം വെറുമൊരു മുദ്രാവാക്യമല്ല, രാജ്യത്തിന്റെ സാംസ്കാരിക ധാര്‍മ്മികതയില്‍ നിന്ന് ഉരുത്തിരിഞ്ഞ സമഗ്രമായ തത്ത്വചിന്ത കൂടിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ജി 20 യില്‍ ഇന്ത്യയുടെ മുന്‍ഗണന ആഫ്രിക്കയോടാണെന്നും മോദി പറഞ്ഞു. എല്ലാ ശബ്ദങ്ങളും കേള്‍ക്കാതെ ഒരു ഭാവി പദ്ധതിയും വിജയിക്കില്ലെന്നും മോദി പറഞ്ഞു. സമീപഭാവിയില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില് ഇടംപിടിക്കും. വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം സംഭാഷണവും നയതന്ത്രവും മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി20 അധ്യക്ഷനെന്ന നിലയിലും അങ്ങനെയല്ലെങ്കില്‍ തന്നെയും ലോകമെമ്പാടും സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: