ഏതൊരു സൃഷ്ടിയിലും ജന്മവാസനയോ പാരമ്പര്യമോ കര്‍മ്മവുമായി സൃഷ്ടിക്കുള്ളില്‍ സന്നിവേശിക്കപ്പെട്ടിട്ടില്ല. ഏതൊരു സൃഷ്ടിയാണോ വൈകല്യമുക്തമായി സംഭവിച്ചിട്ടുള്ളത് അവയില്‍ സ്വീകരിക്കാന്‍ പര്യാപ്തമായവ അവസ്ഥാനുസരണം സാഹചര്യമനുസരിച്ച് കര്മ്മനിരതമായിക്കൊണ്ടേയിരിക്കും. അതായത് മൊബൈല്‍ ഫോണ്‍ ചിലര്‍ക്ക് കണക്കു കൂട്ടാന്‍ മാത്രമായിരിക്കും. മറ്റു ചിലര്‍ ചിത്രങ്ങള്‍ കാണാനും വേറൊരു കൂട്ടര് രേഖകള്‍ ശേഖരിക്കാനുമാവും ഉപയോഗപ്പെടുത്തുക. ഒട്ടനവധി കര്‍മ്മം ചെയ്യാന്‍ പര്യാപ്തമായതാകയാല് ഈ ഫോണിനെ വ്യത്യസ്തമായ പേരില്‍ സ്ഥിരത വരുത്തിയാലത്തെ അവസ്ഥ! അതിനു സമാനമാണു ചാതുര്‍വര്‍ണ്യം. കര്‍മ്മാനുസൃത തരംതിരുവിലൂടെ, പാരമ്പര്യമായി തുടര്‍ന്നാലാണ് ജാതിവ്യവസ്ഥ ഉണ്ടാകുക. കര്‍മ്മം പൂര്ണ്ണതകൈവരിക്കവേ തലമുറയായി നേടിയെടുത്ത നിഗൂഢ അറിവുകള്‍ പരമ്പരയായി കൈമാറുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയത്രേ വര്ണ്ണങ്ങള്ക്കടിസ്ഥാനം. ചുരുക്കിപറഞ്ഞാല്‍ ഇതൊരു നിശ്ചിതസമയമോ, ദിനമോ, വര്‍ഷമോ കൊണ്ടു നേടിയവയല്ല.
ഏതൊരു ശില്പിയും അവന്റെ പരമ്പരയോടൊത്തു രൂപപ്പെടുത്തിയ ശില്പചാതുരി അത്ഭുതകരമായ വിശ്വോത്തര സൃഷ്ടികളാകുന്നു. അവരാല്‍ സ്വയം വികസിപ്പിച്ചുണ്ടാക്കിയ പുതുവിദ്യകള്‍ കാലങ്ങള്‍ക്ക് കണക്കുപറയാന്‍ പറ്റാത്തവിധം സൂത്രങ്ങള്‍ മെനഞ്ഞുണ്ടാക്കിയ ലോകാത്ഭുതങ്ങളെ നോക്കി ഇന്നത്തെ തലമുറ അന്തംവിടുന്നു. അവര്‍ക്കുകിട്ടിയ അറിവിനേയും അവരേയും സംരക്ഷിച്ചു വേണ്ട പരിഗണന കൊടുക്കാതെയും അവരിലെ അറിവിന്റെ മൂല്യം മനസിലാക്കാതെയും അവരെ പുച്ഛിച്ചുതള്ളുന്ന പ്രവണത ഇന്നു കാണാം. ഉദാഹരണത്തിന്, മുമ്പ് തമരിനാലാണ് തുളയിട്ടിരുന്നത്. ഇന്ന് തമരിനുപകരം യന്ത്രമായി മാറുന്നു. എന്നാല്‍ തുള എന്തിന് എവിടെ എങ്ങനെയെന്ന ബോധം തമരിനുപകരക്കാരനായ യന്ത്രത്തിനു പിന്നില്‍ മറയപ്പെടുന്നു. പഴയ തലമുറയിലെ ആന്തരിക ഭാവത്തെ ഇന്നുള്ളവരിലേക്കു സന്നിവേശിപ്പിക്കാനുള്ള ഒരു തന്ത്രവും കരുതാതെ പുതുതലമുറ നമുക്കു സമ്മാനിച്ചത് ഒന്നുമറ്റൊന്നിനോടുള്ള പുച്ഛമാണ്. അമൂല്യമായ അറിവിന്റെ ഇടക്കിടെയുള്ള മര്‍മ്മപ്രധാനമായ കണ്ണികളും നഷ്ടപ്പെടുത്തി. അല്ലാതെ അത് ചാതുര്‍വര്‍ണ്യ വീക്ഷണമല്ല. മറിച്ച് ഇന്നത്തെ പേരുമാറ്റപ്പെട്ട വീക്ഷണമത്രേ. അന്ന് ഇരുമ്പു പണി ഉപജീവനമാക്കിയവര്‍ക്ക് സമാനമാണ് ഇന്നത്തെ മെക്കാനിക്കല്‍ എഞ്ചിനീയറെന്നു പറയാം. അതുപോലെ വൈദ്യന് ഡോകടറായും മാറി. ജാതിമതവ്യവസ്ഥകളിലെല്ലാം ഇത്തരത്തിലുള്ള സംവിധാനം നാമറിയാതെ ലയിച്ചിരിക്കുന്നതുകാണാം.
സനാതനധര്‍മ്മമെന്ന കോടിക്കണക്കിനു വര്‍ഷങ്ങളുടെ പിന്തുടര്ച്ച ഇടക്കിടെയുള്ള അനിവാര്യമായ സര്വനാശത്തിലൂടെ മൂടപ്പെട്ടതിനാല്‍ പുരാണേതിഹാസ അറിവുകളെ മനസിലാക്കാന്‍ കഴിയതെ പോയതാണ്ആധുനിക ശാസ്ത്രത്തിന്റ പോരായ്മ. അന്ന് ഗോളാന്തര യാത്രയെക്കുറിച്ച് പുരാണം പ്രതിപാദിക്കുമ്പോഴും ദിവ്യാസ്ത്രങ്ങളും അവയുടെ പ്രയോഗവും അതീവരഹസ്യമായി കൈകാര്യം ചെയ്യുമ്പോഴും ഇതിനെ ഉള്‍ക്കൊള്ളാന്‍ എന്നും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. അതിന്റെ പുരാണാവിഷ്കാരം അവര്‍ക്ക് കഥകളിലെ ആവേശം മാത്രമാണ്. ഒട്ടനവധി നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ അണ്വായുധവും ഗ്രഹോപഗ്രഹയാത്രാ സംവിധാനവും അന്നുനമ്മളില് ഉണ്ടായിരുന്നവയാണ്. കാലത്താല്‍ മായ്ക്കപ്പെട്ടതിനാല് പുതുരീതികള്തേടി കാലം കഴിച്ച് രഹസ്യസ്വഭാവം കാത്തുപോരുന്നുവെന്നു മാത്രം.
ഏതൊരു സൃഷ്ടിക്കും അതിന്റെ അടിസ്ഥാന തത്വത്തിലൂടെ പലതും സമാഹരിക്കാന്‍ കഴിയും. ഒരു കമ്പ്യൂട്ടറിലെ ഹാര്‍ഡ്വെയറിലേക്ക് സോഫ്റ്റുവെയര്‍ സന്നിവേശിപ്പിച്ച് പ്രവര്‍ത്തന നിരതമാക്കുന്നതയു പോലെയാണ് സൃഷ്ടിയും സ്വരുക്കൂട്ടിയിരിക്കുന്നത്.
ഒരാള്‍ ഒരു കര്‍മത്തില്‍ വ്യാപൃതനാവുമ്പോള്‍ അതിന്റെ പൂര്ണതയിലെത്തുന്നതു വരെയുണ്ടാകുന്ന തടസങ്ങള്‍ ദൂരീകരിച്ച് ഈ കര്‍മ്മത്തില്‍ മറ്റൊരാള്‍ക്കും അതേതടസം വീണ്ടും വരാത്തവിധം അവയെ ഭദ്രമായി സൂക്ഷിച്ച് പകര്‍ന്നു കൊടുക്കാന്‍ പാകത്തിനു കരുതിയവയത്രേ അറിവുകള്‍. മറ്റൊരാള്‍ ഈ കര്‍മ്മം തുടരാനാഗ്രഹിക്കവേ മുമ്പു സമാഹരിക്കപ്പെട്ട അറിവിനെ മനസിലാക്കി (അതാണ് വിദ്യാഭ്യാസം) വീണ്ടും തുടരുന്നു. പൂര്‍വ്വാധികം ഭംഗിയും സമയലാഭവും പഴയതിലും വിശിഷ്ടമായ വിദ്യകളും അയാള്‍ കരഗതമാക്കുന്നു. അതിനൊപ്പം അവ സംഭരിക്കുകയും ചെയ്യുന്ന രീതിയാണ് ഈ പരമ്പരാഗത സംവിധാനത്തിലൂടെ നാം കൈവരിക്കുന്ന അറിവുകള്‍. ആ കര്‍മ്മം പരിപൂര്‍ണ്ണതയിലെത്തി സര്‍വ്വസാധാരണമാകുന്ന അവസ്ഥ കരഗതമാകുമ്പോള്‍ അവയ്ക്കായി അഹോരാത്രം പ്രയത്നിച്ച ഒരുകൂട്ടരെ അവഹേളിച്ച് മാറ്റിനിര്ത്തിത്തുന്ന പ്രക്രിയ ജാതി വ്യവസ്ഥകാരണം സംഭവിക്കാറുണ്ട്.
എന്നാലിവിടെ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും നാം ചിന്തിക്കുന്നതും യാതൊരു മുന്‍വിധിയും ഇല്ലാത്തതാകുന്നു. ഒരു വ്യക്തി ഒരു കര്‍മ്മത്തില്‍ വ്യാപൃതനാകുന്നതിന് ആ വ്യക്തിയുടെ കുലമോ ഗോത്രമോ ഒരു പ്രചോദനവും നല്‍കുന്നില്ല. സംസര്‍ഗ്ഗഗുണം അവനെ പടിപടിയായി മാറ്റപ്പെടുത്തുന്നതാണു വാസ്തവം. അത് കുലമഹിമയായി തെറ്റിദ്ധരിക്കുന്നെങ്കിലും വാസ്തവമതല്ല. ഏതെങ്കിലുമൊരു കുലത്തില്‍ ജനിച്ച കുട്ടി മറ്റൊരു കുലത്തിലാണു വളരുന്നതെങ്കില്‍ ജനിച്ച കുലവുമായി യാതൊരു കര്മ്മബന്ധവും കാണുകയില്ല. അതിന് പറയിപെറ്റ പന്തിരുകുലം വീക്ഷിച്ചാല്മതി.
ഒരു വ്യക്തിയുടെ സംസര്‍ഗം ആരുമായാണോ അവര്‍ചെയ്യുന്ന കര്‍മ്മം മറ്റുള്ളവര്‍ക്ക് അംഗീകാരമുള്ളതും തനിക്കു താല്പര്യം ജനിക്കുന്നതും ആണെങ്കില്‍ സദാ അയാള്‍ അതില്‍ വ്യാപൃതനാകുന്നു. ആ കര്‍മ്മം ഭംഗിയായി നിറവേറ്റപ്പെടുകയും ചെയ്യും. ഏതൊരു കര്‍മ്മവും ചെയ്യാന്‍ തുനിയുമ്പോള്‍ അതിന്റെ പൗരാണിക അറിവുകള്‍ മനസ്സിലാക്കണം. എങ്കില്‍ ആ കര്‍മ്മത്തിന്റെ അന്നറിയപ്പെടാത്ത തലങ്ങളിലൂടെ സഞ്ചരിയ്ക്കാനും, ലോകത്തിന് പുതിയ അറിവുകള്‍ കൊടുക്കാനും കഴിയും. ജന്മം ഒരുകുലത്തിലും പിന്നീട് കുലംമാറാനും ഇടവന്നേക്കും. അതായത് ക്ഷത്രിയസഹവാസമാണെങ്കില് നല്ല യോദ്ധാവായും മറ്റൊരിടത്ത് നല്ല ദേവജ്ഞനായും, വൈദ്യനായും, കര്‍ഷകനായും, ജ്യോതിഷിയായും ശോഭിക്കാം. എവിടെയായാലും താന്‍ തെരഞ്ഞെടുത്ത കര്‍മ്മത്തില്‍ പരിപൂര്‍ണ്ണമായും മനസര്‍പ്പിച്ച് സദാ പ്രവൃത്തിക്കുകയത്രേ മുഖ്യം. ഇപ്രകാരം പൂര്‍ണ്ണത പ്രാപിച്ച ജന്മങ്ങളുടെ അറിവിന്റെ ഭണ്ഡാരമത്രേ ഇന്നത്തെ വേദശാസ്ത്രോപനിഷത്തുക്കള്. ഇവയെ യഥാവിധി മനസിലാക്കാതെയുള്ള ജല്പനങ്ങളും അറിവിന്റെ തലംതേടിയുള്ള അന്വേഷണങ്ങളും ചെന്നെത്തുക ഒരുജന്മം പാഴാക്കിയ അവസ്ഥയിലായിരിക്കും.
വാമൊഴിമുതല് വരമൊഴിവരെ അനേകായിരം തലമുറയുടെ സമ്പാദ്യം സ്വീകരിക്കാതെ ഒരു പുതുകാലഘട്ടം കെട്ടിപ്പടുക്കാമെന്ന വ്യാമോഹം മൂഢതയത്രേ. പുരാതനമായ അറിവുകളെ യഥാവിധി സമയാസമയം മനസിലാക്കി കൊടുക്കാനുള്ള സംവിധാനമൊരുക്കാത്ത ഭരണമൂഢത ഒരു കാലഘട്ടത്തിന്റെ അധഃപതനമായിമാറുന്നു. സര്‍വ്വോപരി ഒരു ഭിഷഗ്വരന് അവന്റെ വിഷയവുമായി സദാ ചിന്തയിലാണ്ടിരിക്കാതെ സമ്പത്തും അതു സമ്പാദിക്കുന്ന വഴിയുമാണ് ചിന്തയിലെങ്കില് അവനൊരു കൊടും കുറ്റവാളിയായ കൊലയാളിയായി മാറും. അവനില്‍നിന്നും വരുംതലമുറക്കൊരറിവും കിട്ടുകയില്ല. ഇത് ഏതുകര്മ്മമായാലും ഈവിധംതന്നെയാണ്. ഒരു കര്‍മ്മയോഗിയെ സംബന്ധിച്ചിടത്തോളം പ്രതിഫലേച്ഛകൂടാതെ തിരഞ്ഞെടുത്തതേതായാലും പരിപൂര്‍ണമായി മനസര്‍പ്പിച്ച് തടസങ്ങള്‍ മാറ്റി പൂര്ണ്ണതയിലെത്തിക്കുകയാകും ലക്ഷ്യം. അതു വഴി കൈവരുന്ന അറിവുകള്‍ അവര്‍ ശേഖരിച്ച് ലോകത്തിനു സമ്മാനിക്കുന്നു. ഇവരെ നാം സംന്യാസിയായും, ഋഷിയായും, മുനിയായും മറ്റും മനസിലാക്കുന്നു. ഇവര്‍ ഏതുരീതിയിലും ഭൂമിലുണ്ടാവും. ഇവരാരുംതന്നെ കുലമഹിമ നേടിയവരല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: