മുംബൈ: അദാനിയ്ക്കെതിരായ ഒസിസിആര്‍പി റിപ്പോര്‍ട്ട് അദാനികമ്പനികളുടെ ഓഹരിവിലയെ ഇടിച്ചുതാഴ്ത്തുമെന്ന ജോര്‍ജ്ജ് സോറോസിന്റെയും കോണ്‍ഗ്രസിന്റെയും കണക്ക്കൂട്ടലുകള്‍ തെറ്റി. വ്യാഴാഴ്ച അദാനി ഓഹരി വിലയില്‍ തിരിച്ചടി ഉണ്ടായെങ്കിലും വെള്ളിയാഴ്ച അദാനി ഓഹരികള്‍ നഷ്ടം തിരിച്ചുപിടിച്ചു.
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയില്‍ വലിയ ആഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്ന ഒസിസിആര്‍പി റിപ്പോര്‍ട്ട് ഇന്ത്യയിലെ ഓഹരി നിക്ഷേപകര്‍ തള്ളിക്കളയുകയായിരുന്നു. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അതേ പടി ആവര്‍ത്തിക്കുകയായിരുന്നു ഒസിസിആര്‍പി റിപ്പോര്‍ട്ട് എന്ന അദാനിയുടെ വാദം ശരിവെയ്ക്കുകയായിരുന്നു ഓഹരിവിപണിയിലെ നിക്ഷേപകര്‍. ഇതോടെ ഒസിസിആര്‍പി റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇന്ത്യയില്‍ ഈ റിപ്പോര്‍ട്ട് വെച്ച് വന്‍ കോലാഹലം ഉയര്‍ത്താമെന്ന് കരുതിയ രാഹുല്‍ ഗാന്ധിയ്ക്കും തിരിച്ചടിയേറ്റു.
2023 ജനവരിയില്‍ ഹിന്‍ഡന്‍ ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് അദാനിയ്ക്കെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അദാനി കമ്പനികളുടെ ഓഹരി വില 50 ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞിരുന്നു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില 4.18 ലക്ഷം കോടി രൂപയാണ് ഇടിഞ്ഞത്. എന്നാല്‍ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അതേ പടി ഉയര്‍ത്തുകയും ആരോപണങ്ങള്‍ക്ക് ആവശ്യമായ തെളിവുകള്‍ നിരത്തുകയും ചെയ്യാത്ത ഒസിസിആര്‍പി റിപ്പോര്‍ട്ട് അദാനി ഓഹരികളെ ഇക്കുറി ബാധിച്ചില്ല. റിപ്പോര്‍ട്ട് പുറത്തുവന്ന ആദ്യ ദിവസമായ വ്യാഴാഴ്ച മാത്രമാണ് അദാനി ഓഹരികള്‍ക്ക് തിരിച്ചടിയേറ്റത്. എന്നാല്‍ വെള്ളിയാഴ്ച ഭൂരിഭാഗം അദാനി ഓഹരികളും നഷ്ടങ്ങള്‍ നികത്തുകയായിരുന്നു. .
അദാനി ഓഹരികളുടെ വിപണിമൂല്യം 13,500 കോടി രൂപ വര്‍ധിച്ചു. അദാനി എന്റര്‍പ്രൈസസ് 1.29 ശതമാനം വര്‍ധിച്ച് 2450 രൂപയില്‍ എത്തി. അദാനി പോര്‍ട്സ് 1.03 ശതമാനം ഉയര്‍ന്ന് 799.55 രൂപയില്‍ എത്തി. അദാനി പവര്‍ 2.77 ശതമാനം ഉയര്‍ന്ന് 329.95 രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി 1.29 ശതമാനം ഉയര്‍ന്ന് 949.55 രൂപയായി.
അദാനി ട്രാന്സ്മിഷന് 1.62 സതമാനം വര്‍ധിച്ച് 825.30 രൂപയായി. അംബുജ സിമന്റ്സ് 1.21 ശതമാനം നേട്ടവുമായി 433.70 രൂപയിലെത്തി. എന്‍ഡിടിവിയും 0.56 ശതമാനം ഉയര്‍ന്ന് 215.55 രൂപയിലെത്തി.
അദാനി വില്‍മര്‍, അദാനി ടോട്ടര്‍ ഗ്യാസ്, എസിസി എന്നിവയില്‍ മാത്രാണ് നേരിയ തോതില്‍ തകര്‍ച്ചയുണ്ടായത്.
ഇന്ത്യന്‍ എക്സ് പ്രസ് റിപ്പോര്‍ട്ടും ഫലിച്ചില്ല
ഇന്ത്യന്‍ എക്സ് പ്രസ് വെള്ളിയാഴ്ച പന്റോറ പേപ്പേഴ്സ് ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായ ട്രൈഡന്റ് ട്രസ്റ്റില്‍ നിന്നും ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരെ ചില വെളിപ്പെടുത്തല്‍ വെള്ളിയാഴ്ച നടത്തിയിരുന്നു. ബ്രിട്ടീഷ് വെര്‍ജീനിയ ഐലന്റ്സിലെ രണ്ട് ഷെല്‍ കമ്പനികള്‍ക്ക് (കടലാസ് കമ്പനികള്‍) അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണവും അദാനി ഓഹരികളെ മുറിവേല്‍പ്പിക്കാന്‍ മാത്രം ഉതകിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: