Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജോര്‍ജ്ജ് സോറോസിന്റെയും രാഹുല്‍ഗാന്ധിയുടെയും സൂത്രം ഫലിച്ചില്ല; ഒസിസിആര്‍പി റിപ്പോര്‍ട്ട് നിക്ഷേപകര്‍ തള്ളി;അദാനി ഓഹരികളുടെ വില ഉയര്‍ന്നു

ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയില്‍ വലിയ ആഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്ന ഒസിസിആര്‍പി റിപ്പോര്‍ട്ട് ഇന്ത്യയിലെ ഓഹരി നിക്ഷേപകര്‍ തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 05:08 pm IST
inBusiness

മുംബൈ: അദാനിയ്‌ക്കെതിരായ ഒസിസിആര്‍പി റിപ്പോര്‍ട്ട് അദാനികമ്പനികളുടെ ഓഹരിവിലയെ ഇടിച്ചുതാഴ്‌ത്തുമെന്ന ജോര്‍ജ്ജ് സോറോസിന്റെയും കോണ്‍ഗ്രസിന്റെയും കണക്ക്കൂട്ടലുകള്‍ തെറ്റി. വ്യാഴാഴ്ച അദാനി ഓഹരി വിലയില്‍ തിരിച്ചടി ഉണ്ടായെങ്കിലും വെള്ളിയാഴ്ച അദാനി ഓഹരികള്‍ നഷ്ടം തിരിച്ചുപിടിച്ചു.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയില്‍ വലിയ ആഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്ന ഒസിസിആര്‍പി റിപ്പോര്‍ട്ട് ഇന്ത്യയിലെ ഓഹരി നിക്ഷേപകര്‍ തള്ളിക്കളയുകയായിരുന്നു. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അതേ പടി ആവര്‍ത്തിക്കുകയായിരുന്നു ഒസിസിആര്‍പി റിപ്പോര്‍ട്ട് എന്ന അദാനിയുടെ വാദം ശരിവെയ്‌ക്കുകയായിരുന്നു ഓഹരിവിപണിയിലെ നിക്ഷേപകര്‍. ഇതോടെ ഒസിസിആര്‍പി റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇന്ത്യയില്‍ ഈ റിപ്പോര്‍ട്ട് വെച്ച് വന്‍ കോലാഹലം ഉയര്‍ത്താമെന്ന് കരുതിയ രാഹുല്‍ ഗാന്ധിയ്‌ക്കും തിരിച്ചടിയേറ്റു.

2023 ജനവരിയില്‍ ഹിന്‍ഡന്‍ ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് അദാനിയ്‌ക്കെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അദാനി കമ്പനികളുടെ ഓഹരി വില 50 ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞിരുന്നു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില 4.18 ലക്ഷം കോടി രൂപയാണ് ഇടിഞ്ഞത്. എന്നാല്‍ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അതേ പടി ഉയര്‍ത്തുകയും ആരോപണങ്ങള്‍ക്ക് ആവശ്യമായ തെളിവുകള്‍ നിരത്തുകയും ചെയ്യാത്ത ഒസിസിആര്‍പി റിപ്പോര്‍ട്ട് അദാനി ഓഹരികളെ ഇക്കുറി ബാധിച്ചില്ല. റിപ്പോര്‍ട്ട് പുറത്തുവന്ന ആദ്യ ദിവസമായ വ്യാഴാഴ്ച മാത്രമാണ് അദാനി ഓഹരികള്‍ക്ക് തിരിച്ചടിയേറ്റത്.  എന്നാല്‍ വെള്ളിയാഴ്ച ഭൂരിഭാഗം അദാനി ഓഹരികളും നഷ്ടങ്ങള്‍ നികത്തുകയായിരുന്നു. .

അദാനി ഓഹരികളുടെ വിപണിമൂല്യം 13,500 കോടി രൂപ വര്‍ധിച്ചു. അദാനി എന്‍റര്‍പ്രൈസസ് 1.29 ശതമാനം വര്‍ധിച്ച് 2450 രൂപയില്‍ എത്തി. അദാനി പോര്‍ട്സ് 1.03 ശതമാനം ഉയര്‍ന്ന് 799.55 രൂപയില്‍ എത്തി. അദാനി പവര്‍ 2.77 ശതമാനം ഉയര്‍ന്ന് 329.95 രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി 1.29 ശതമാനം ഉയര്‍ന്ന് 949.55 രൂപയായി.

അദാനി ട്രാന്‍സ്മിഷന്‍ 1.62 സതമാനം വര്‍ധിച്ച് 825.30 രൂപയായി. അംബുജ സിമന്‍റ്സ് 1.21 ശതമാനം നേട്ടവുമായി 433.70 രൂപയിലെത്തി. എന്‍ഡിടിവിയും 0.56 ശതമാനം ഉയര്‍ന്ന് 215.55 രൂപയിലെത്തി.
അദാനി വില്‍മര്‍, അദാനി ടോട്ടര്‍ ഗ്യാസ്, എസിസി എന്നിവയില്‍ മാത്രാണ് നേരിയ തോതില്‍ തകര്‍ച്ചയുണ്ടായത്.

ഇന്ത്യന്‍ എക്സ് പ്രസ് റിപ്പോര്‍ട്ടും ഫലിച്ചില്ല

ഇന്ത്യന്‍ എക്സ് പ്രസ് വെള്ളിയാഴ്ച പന്‍റോറ പേപ്പേഴ്സ് ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായ ട്രൈഡന്‍റ് ട്രസ്റ്റില്‍ നിന്നും ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരെ ചില വെളിപ്പെടുത്തല്‍ വെള്ളിയാഴ്ച നടത്തിയിരുന്നു. ബ്രിട്ടീഷ് വെര്‍ജീനിയ ഐലന്‍റ്സിലെ രണ്ട് ഷെല്‍ കമ്പനികള്‍ക്ക് (കടലാസ് കമ്പനികള്‍) അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണവും അദാനി ഓഹരികളെ മുറിവേല്‍പ്പിക്കാന്‍ മാത്രം ഉതകിയില്ല.

Tags: AdaniGeorge SorosOCCRP ReportHinderburg reportShare market
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.