ന്യൂദല്‍ഹി: സെപ്തംബര്‍ മാസം മുതല്‍ ഇന്ത്യയിലെ പണപ്പരുപ്പം കുറയുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. ഇന്‍ഡോറിലെ ദേവി അഹില്യ യൂണിവേഴ്സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ ജൂലായില്‍ ഇന്ത്യയിലെ പണപ്പെരുപ്പം വന്‍തോതില്‍ കുതിച്ചുയര്‍ന്നിരുന്നു. 7.44 ശതമാനമായിരുന്നു പണപ്പെരുപ്പം. കഴിഞ്ഞ 15 മാസത്തില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ഈ പണപ്പെരുപ്പത്തോത് ഇന്ത്യയെ ശരിക്കും ഞെട്ടിച്ച് കളഞ്ഞിരുന്നു. പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ പരമാവധി സഹനപരിധി 6 ശതമാനം എന്നാണ് റിസര്‍വ്വ് ബാങ്ക് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ സഹനപരിധിയും അതിലംഘിക്കുന്നതായിരുന്നു ജൂലായിലെ പണപ്പെരുപ്പത്തോത്. ചില്ലറവില്പനയിലെ പണപ്പെരുപ്പമാണ് പ്രശ്നമായത്. അതിന് പ്രധാനകാരണം പച്ചക്കറി വിലയിലെ വര്‍ധനവായിരുന്നു.
ഇപ്പോള്‍ മോദി സര്‍ക്കാര്‍ പണപ്പെരുപ്പം തടയാന്‍ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടു. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില താഴ്ന്നു. പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ ഇറക്കുമതി ഉള്‍പ്പെടെ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടിരുന്നു.
അതുപോലെ ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ വില 200 രൂപ കുറച്ചതോടെ 900 രൂപയായി കുറഞ്ഞു. ബസ്മതി ഒഴിച്ചുള്ള അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതെല്ലാം പണപ്പെരുപ്പം കുറയ്ക്കുന്ന നടപടികളാണ്. – ശക്തികാന്ത ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: