ന്യൂദല്‍ഹി: യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ ഓഗസ്റ്റ് മാസത്തില്‍ ആദ്യമായി ആയിരം കോടി കടന്നു. നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.സാമൂഹ്യ മാധ്യമത്തില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി ഇത് അസാധാരണമായ വാര്‍ത്തയാണെന്ന് വിശേഷിപ്പിച്ചു. രാജ്യത്തെ ജനങ്ങള്‍ ഡിജിറ്റല്‍ പുരോഗതി നേടുന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലും ഈ പ്രവണത തുടരുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ഓഗസ്റ്റില്‍ പ്ലാറ്റ്ഫോമില്‍ ഒരു ആയിരം കോടി ഇടപാടുകള്‍ രേഖപ്പെടുത്തിയതായി എന്‍പിസിഐയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു. ജൂലൈയിലെ യുപിഐ ഇടപാടുകളുടെ എണ്ണം 996.4 കോടിയാണ്.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, ഇന്ത്യ രണ്ട് തന്ത്രങ്ങളാണ് പിന്തുടരുന്നത്. ആദ്യത്തേത് പങ്കാളി രാജ്യങ്ങള്‍ക്കായി ഡിജിറ്റല്‍ അടിസ്ഥാന സൗകര്യവും പ്ലാറ്റ്ഫോമുകളും നിര്‍മ്മിക്കാന്‍ സഹായിക്കുക, രണ്ടാമത്തേത് ഇന്ത്യന്‍ യാത്രക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും പണമിടപാടുകള്‍ എളുപ്പമാക്കുന്നതിന് നിലവിലുള്ള സാമ്പത്തിക പ്ലാറ്റ്ഫോമുകളുമായി വാണിജ്യ ബന്ധങ്ങളിലും പങ്കാളിത്തത്തിലും ഏര്‍പ്പെടുക എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: