കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മൂന്ന് നാള് ബാക്കി നില്‍ക്കെ പ്രചാരണം ശക്തിപ്പെടുത്തി മുന്നണികള്‍. തെരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രമുഖരാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണ രംഗത്തുള്ളത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. ലിജിന്‍ ലാല്‍ ഉച്ചവരെ ഗൃഹസമ്പര്‍ക്കത്തിലും വൈകിട്ട് സ്ഥാനാര്‍ത്ഥി പര്യടനത്തിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ജി.കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്, സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ഇന്നലെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് മണ്ഡലത്തിലെത്തും. ബിജെപി ദേശീയ ജന.സെക്രട്ടറി ഡോ.രാധാമോഹന്‍ അഗര്‍വാള്‍ എംപിയും മുഴുവന്‍ സമയവും പ്രചാരണ രംഗത്തുണ്ട്.
സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും, പൂര്‍ത്തിയാക്കാത്ത പാലങ്ങളും, കുടിവെള്ള ക്ഷാമവും തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ പിന്നിലാണ് പുതുപ്പള്ളി നിയോജക മണ്ഡലം എന്ന യാഥാര്‍ത്ഥ്യത്തെ ജനസമക്ഷം എത്തിക്കുന്നതിലാണ് എന്‍ഡിഎ പ്രചാരണം ശ്രദ്ധയൂന്നുന്നത്.
വാകത്താനം മണ്ഡലത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഇന്നലത്തെ പര്യടനം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. എഐസിസി ജന.സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നെത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ ഇന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി.തോമസിനു
വേണ്ടി ഇന്നലെ പ്രചാരണത്തിനെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കിയ സാമ്പത്തിക സഹായങ്ങള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് ശൈലിയില്‍ തന്നെയായിരുന്നു ഇന്നലെയും മുഖ്യമന്ത്രിയുടെ പ്രചാരണം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. ലിജിന്‍ലാല്‍ ദേശീയ സെക്രട്ടറി അനില്‍ കെ. ആന്റണിക്കൊപ്പം വെള്ളൂരിലെ വസ്ത്രസ്ഥാപനത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: