മുംബൈ: പ്രതിപക്ഷത്തെ 26 പാര്‍ട്ടികളുടെ സഖ്യമായ ഐഎന്‍ഡിഐഎയുടെ രണ്ടു ദിവസത്തെ യോഗത്തിന് മുംബൈയില്‍ തുടക്കമായി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ പ്രസിഡന്റുമാരായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയും കണ്‍വീനറെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഏകാഭിപ്രായം രൂപീകരിക്കാന്‍ സഖ്യത്തിന് ആയിട്ടില്ല. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സഖ്യത്തിലെ മറ്റുപാര്‍ട്ടികള്‍ തങ്ങളുടെ നേതാക്കളെയാണ് ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടതെന്ന നിലപാടിലാണ്. സിപിഎം ഭരിക്കുന്ന കേരളം, ആം ആദ്മി ഭരിക്കുന്ന ദല്‍ഹി, പഞ്ചാബ്, കോണ്‍ ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്, ചത്തീസ്ഗഡ്, ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ സഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ ശക്തമായ അഭിപ്രായഭിന്നതകളുണ്ട്.
ജൂണില്‍ പാറ്റ്നയിലും ജൂലൈയില്‍ ബെംഗ ളൂരുവിലുമായിരുന്നു സഖ്യത്തിന്റെ ആദ്യയോഗങ്ങള്‍ നടന്നത്. സഖ്യത്തിന്റെ ലോഗോ സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. സഖ്യത്തിന് ഒരു കേന്ദ്രസമിതി രൂപീകരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: