സിദ്ധപുരുഷന്മാരുടെ അനുകമ്പയും സഹായവും ലഭിക്കുവാനായി എത്രയോ പേരാണ് കൊതിക്കുന്നതും അതിനുവേണ്ടി ചുറ്റികറങ്ങുന്നതും. അവരുടെ ദര്‍ശനത്തി
നും അത്ഭുതങ്ങള്‍ കാണുവാനും വേണ്ടി ആകാംക്ഷയോടെ ചുറ്റി നടക്കുന്നു. അതിനുവേണ്ടി വനങ്ങളിലും പര്‍വ്വതങ്ങളിലും അലയുന്നു. എന്നാല്‍ ഇത്തരം ആളുകള്‍ക്കു ഇതില്‍ പരാജയം മാത്രമെ ലഭിക്കുന്നുള്ളു. എന്തുകൊണ്ടെന്നാല്‍ ദിവ്യദൃഷ്ടിയുള്ള സിദ്ധപുരുഷന്മാര്‍ ഓരോ അണുവിനെയും തരിയെയും തിരിച്ചറിയുന്നവരാണ്. അവരുടെ ക്ഷുദ്രമായ മനോരഥത്തെ അറിയുവാന്‍ സിദ്ധപുരുഷന്മാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. ചെപ്പടിവിദ്യക്കാരുടെ കയ്യിലെ പാവയാകുന്നതു തങ്ങള്‍ക്കു അപമാനകരമായി അവര്‍ കരുതുന്നു. പിന്നെ ക്ഷുദ്രജനങ്ങളുടെ വിനോദത്തിനോ ആഗ്രഹപൂര്ത്തിക്കോ വേണ്ടി തങ്ങളുടെ തപസ്സും സമയവും എന്തിനാണ് പാഴാക്കേണ്ടത്. ഏത് വ്യക്തിക്ക് ഏതുകാര്യത്തിനുവേണ്ടി തങ്ങളുടെ അനുഗ്രഹം വര്‍ഷിക്കണമെന്ന് അവര്‍ക്കു അറിയാം. ഇങ്ങനെയുള്ള സുയോഗ്യരായ ആളുകളെ അവര്‍ സ്വയം അന്വേഷിച്ചു നടക്കുന്നു. വിരിഞ്ഞ താമരപ്പൂക്കള്‍ കണ്ട് വണ്ടുകള്‍ എത്തിച്ചേരുന്നതുപോലെ ഇവര്‍ സ്വയം അവരുടെ പക്കല്‍ എത്തുന്നു. വിശ്വസനീയരായ പ്രതിഭാശാലികള്‍ക്കു സത്പ്രവൃത്തി വര്ദ്ധനത്തിനായി സഹകരണം പ്രദാനം ചെയ്യുക എന്നതാണ് അവരുടെ ഉദ്ദേശം.
ഇത് എല്ലാവരെകൊണ്ടും സാധിക്കുന്നതല്ല. ആരുടെ ചിന്തയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ആണോ ഉദാരതയും സാഹസികതയും നിറഞ്ഞിരിക്കുന്നത്, ആരാണോ ആത്മസംയമം വശമാക്കിയിരിക്കുന്നത്, ആരാണോ ലോഭം, മോഹം, അഹങ്കാരം എന്നിവയില്‍ നിന്ന് മുക്തി നേടിയിട്ടുള്ളത് അങ്ങനെയുള്ള ആളുകളില്‍നിന്നു മാത്രമെ ലോകക്ഷേമത്തിനു വേണ്ടിയുള്ള സാധനയില്‍ നിരതരാകുമെന്ന് പ്രതീക്ഷിക്കാനാവൂ. ഇവര്‍ക്കും പുണ്യകാര്യങ്ങള്‍ക്കായി മാത്രമേ തങ്ങളുടെ പ്രയത്നം, സമയം, ഏകാഗ്രത എന്നിവയെ ഉപയോഗിക്കാനാവൂ. ഈ തരത്തിലുള്ള ഉത്കൃഷ്ടമായ വിശ്വസനീയത തെളിയിക്കാന്‍ അനേകം തവണ അഗ്നി പരീക്ഷയില്‍ വിജയിച്ചതായി ബോദ്ധ്യപ്പെടുത്തിയവരെയാണ് ദേവപുരുഷന്മാര്‍ ദിവ്യപ്രയോജനങ്ങള്ക്കായി സ്വീകരിക്കുന്നത്. ദര്‍ശനമോ അനുഗ്രഹമോ അവര്‍ക്ക് തന്നെയാണ് പ്രദാനം ചെയ്യുന്നത്. അതിനുശേഷം അവര്‍ കൊടുത്തിരിക്കുന്ന അനുഗ്രഹം വിനിയോഗിക്കുന്നതു പുണ്യകാര്യങ്ങള്ക്കുവേണ്ടിയാണോ അല്ലയോ എന്ന് വീക്ഷിച്ചുകൊണ്ടുമിരിക്കും. ആര്‍ക്കാണോ വെറും സ്വാര്‍ത്ഥതയുടെ ലഹരി ബാധിച്ചിരിക്കുന്നത് അവരുടെ ക്ഷുദ്രത ദുര്‍ഗ്ഗന്ധം പോലെ വ്യാപിക്കുന്നു. അതുകൊണ്ട് ഏതെങ്കിലും സിദ്ധപുരുഷന്റെ സമീപത്തു എത്തിയാലും അതു(ക്ഷുദ്രതയാകുന്ന ദുര്‍ഗ്ഗന്ധം) അവരെ അടുത്തുചെല്ലാന്‍ അനുവദിക്കുകയില്ല. നീച മനസ്ഥിതി ഉള്ളവര്‍ തങ്ങളുടെ അഭിലാഷങ്ങളുടെയും മോഹങ്ങളുടെയും പൂര്‍ത്തീകരണത്തിനായി സിദ്ധപുരുഷന്മാരെ തങ്ങളുടെ പിടിയില്‍ അകപ്പെടുത്തുവാന്‍ പക്ഷിവേട്ടക്കാരെപ്പോലെ വലവീശി നടക്കുന്നു. പക്ഷെ രാജഹംസങ്ങളും പരമഹംസങ്ങളും ആയ ഇവര്‍ സദ്പാത്രങ്ങള്ക്കും ദുഷ്പാത്രങ്ങള്ക്കും സഹായം ചെയ്യുമ്പോഴുണ്ടാകുന്ന നല്ലതും ചീത്തതും ആയ ഫലങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കുന്നു. ദുഷ്പാത്രങ്ങള്ക്കു ലഭിക്കുന്ന ദിവ്യശക്തി ഭസ്മാസുരന്, മാരീചന്, രാവണന്, ഹിരണ്യകശ്യപു, മഹിഷാസുരന് എന്നിവര്‍ക്ക് ലഭിച്ച സിദ്ധി അനര്‍ത്ഥ ഫലങ്ങള്‍ക്കു ഹേതു ആയതുപോലെ ഭവിക്കുന്നു. സിദ്ധന്മാരെ അന്വേഷിച്ച് അലഞ്ഞു നടക്കുന്നവര്‍ നിശ്ചയമായും വെറും കയ്യോടെ മടങ്ങുന്നു. അവര്‍ തങ്ങളുടെ പരാജയത്തിന്റെ പരിഹാസത്തില്‍ നിന്നു രക്ഷപ്പെടുവാന്‍ വേണ്ടി മനസ്സില്‍ തോന്നുന്ന നുണകള്‍ കെട്ടിച്ചമച്ച് തങ്ങള്‍ സിദ്ധാത്മാക്കളെ ഇന്ന സ്ഥലത്ത് കണ്ടുമുട്ടിയെന്ന് പറഞ്ഞ് നിഷ്കളങ്കരും ഭാവുകരുമായ ആളുകളുടെ മേല്‍ പ്രഭാവം ചെലുത്തുവാന്‍ ശ്രമിക്കുന്നു. ഇങ്ങനെ കെട്ടിച്ചമച്ച കാര്യങ്ങള്‍ അനേകം പേര് പറയുന്നത് കിംവദന്തിയുടെ രൂപത്തില്‍ പ്രചരിക്കപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ അറിയുവാനുള്ള പരീക്ഷ, സിദ്ധ
പുരുഷന്മാരെ കണ്ടുമുട്ടി എന്നു പറയുന്നവര്‍ ഉത്കൃഷ്ടമായ സ്വഭാവ ശുദ്ധിയുള്ള വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമകളാണോ എന്നും അവര്‍ ദിവ്യാനുഗ്രഹം നേടിയതിനുശേഷം ലോകമംഗളത്തിനായി മഹത്വപൂര്‍ണ്ണമായ ത്യാഗം, പുരുഷാര്‍ത്ഥം എന്നിവ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: