കോട്ടയം: എകെജി സെന്റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച് നില്ക്കുന്ന ഏറ്റവും വലിയ നിര്‍മ്മിതികളില്‍ ഒന്നാണ് എകെജി സെന്ററെന്നും മാത്യു കുഴല്നാടന് എം എല്‍ എ. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പത്രസമ്മേളനം നടത്തുകയായിരുന്നു മാത്യു കുഴല്നാടന്. വീണ വിജയനെതിരായ ആരോപണം പ്രതിരോധിക്കാനാണ് എം വി ഗോവിന്ദന് ശ്രമിക്കുന്നതെന്നും മാത്യു കുഴല്നാടന് വിമര്‍ശിച്ചു.
താന്‍ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും ലൈസന്‍സ് പ്രകാരമാണ് ഹോം സ്റ്റേ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകവൃത്തിക്ക് പുറമെ മറ്റൊരു ബിസിനസും നടത്തിയിട്ടില്ല.ഒമ്പത് കോടിയുടെ വിദേശ നിക്ഷേപം ഇല്ല. കമ്പനിയില്‍ ഓഹരിയുണ്ട്. എം വി ഗോവിന്ദന് പുകമറ സൃഷ്ടിക്കാനുളള ശ്രമിത്തിലാണെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.
സിപിഎമ്മിന്റെ എല്ലാ ചരിത്രവും മറന്നാണ് മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കുന്നത്. സി എന്‍ മോഹനനും സി വി വര്‍ഗീസിനും വരവില്‍ കവിഞ്ഞ സ്വത്തില്ലേയെന്നും മാത്യു കുഴല്നാടന് ചോദിച്ചു. പാര്‍ട്ടി സെക്രട്ടറി ഇവരുടെ വരുമാനവും സ്വത്തും അന്വേഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: